പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് സർക്കാർ പരോൾ നീട്ടി നൽകി

പാലത്തായി പീഡനക്കേസിലെ പ്രതി  പത്മരാജന് സർക്കാർ പരോൾ നീട്ടി നൽകി

കണ്ണൂർ: വിവാദമായ പാലത്തായി പീഡനക്കേസിലെ പ്രതി കുനിയിൽ പത്മരാജന് സർക്കാർ പരോൾ നീട്ടി നൽകി. അടുത്ത ബന്ധുവിന്റെ മരണത്തെത്തുടർന്ന് ഫെബ്രുവരി 3-ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അനുവദിച്ച മൂന്ന് ദിവസത്തെ അടിയന്തര പരോളാണ് ഘട്ടംഘട്ടമായി നീട്ടി നൽകിയത്.

ജയിൽ സൂപ്രണ്ട് അനുവദിച്ച മൂന്ന് ദിവസത്തെ പരോളിന് പിന്നാലെ 12 ദിവസം ജയിൽ ഡി.ജി.പിയും, തുടർന്ന് 15 ദിവസം ആഭ്യന്തര വകുപ്പും പരോൾ നീട്ടി നൽകുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായിരുന്ന പത്മരാജനെ മൂന്ന് മാസം മുമ്പാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്.