ഗുരുദേവഗിരി തീർഥാടന രജത ജൂബിലി : വിദേശികൾക്ക് സന്യാസദീക്ഷ നൽകി

ഗുരുദേവഗിരി തീർഥാടന രജത ജൂബിലി :  വിദേശികൾക്ക് സന്യാസദീക്ഷ നൽകി

മുംബൈ : ഗുരുദേവഗിരി തീർത്ഥാടന രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച്, ആഘോഷത്തിൻ്റെ രണ്ടാം ദിനമായ ഇന്ന്  പ്രതിഷ്ഠാ വാർഷിക ദിനത്തിൽ ഗുരുവിന്റെ ചൈതന്യമുള്ള ഗുരുദേവഗിരിയിൽ വച്ച് അമേരിക്കൻ പൗരന്മാരായ ബ്രൂസ് റെയ് റുസെൽ, അഡ്രിയെന്നെ ഗ്രേഡി സ്മിത്ത് എന്നിവർ ശിവഗിരി മഠത്തിലെ സന്യാസിമാരിൽനിന്നും   സന്യാസദീക്ഷ സ്വീകരിച്ചു . ആദ്യമായാണ് ഇത്തരമൊരു കർമത്തിന് ഗുരുദേവഗിരി വേദിയാവുന്നത്.ചടങ്ങിന്  സാക്ഷ്യം വഹിക്കാൻ സന്യാസിമാരും നിരവധി ശ്രീനാരായണീയരും വിശ്വാസികളും സന്നിഹിതരായിരുന്നു.

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ സജീവപ്രവർത്തകരായ രണ്ടുപേരും ഗുരുദേവ ദർശനവും കൃതികളും  പഠിച്ചവരും മനുഷ്യരാശിയുടെ മോചനമന്ത്രമായ ഗുരുദേവ ദർശനം പാശ്ചാത്യനാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ഇവർ നിതാന്ത ജാഗ്രത പുലർത്തിയവരുമാണ് . ഇതിൻ്റെ  അടിസ്ഥാനത്തിലാണ്  തുടക്കമെന്ന നിലയിൽ അവരുടെ ആഗ്രഹപ്രകാരം  സന്യാസദീക്ഷ  നൽകുന്നത്തിനായി ശ്രീനാരായണ മന്ദിരസമിതി സൗകര്യം ഒരുക്കിയത്  എന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ പറഞ്ഞു.