മണ്ഡലപൂജാ മഹോത്സവം :ഹഡപ്സര്‍ അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ നാളെ വിശേഷാൽ പരിപാടികൾ

മണ്ഡലപൂജാ മഹോത്സവം :ഹഡപ്സര്‍  അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ നാളെ വിശേഷാൽ പരിപാടികൾ

പുണെ :  മണ്ഡലപൂജ മഹോത്സവത്തിൻ്റെ ഭാഗമായി ഹഡപ്സര്‍ അയ്യപ്പന്‍ & ദേവി ക്ഷേത്രത്തിൽ പൂജാകർമ്മങ്ങളോടൊപ്പം നാളെ വിശേഷാൽ പരിപാടികളും അരങ്ങേറും.രാവിലെ 6.30 ന് ഗണപതിഹോമം. 7.30 മുതൽ വൈകിട്ട് 5 മണിവരെ ശ്രീമദ് ഭാഗവത പാരായണം. 9.30 ന്‌ പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് 12.30 മുതൽ അന്നപ്രസാദ വിതരണം. ജി. ശങ്കരൻകുട്ടി നായരുടെ ഓർമ്മയ്ക്കായി വിജയമ്മ ശങ്കരൻകുട്ടി സമർപ്പിക്കുന്നത്.

വൈകിട്ട് 6.45 ന്‌ ദീപാരാധന തുടർന്ന് ഹരിഹരാത്മജ സങ്കീർത്തനം അവതരിപ്പിക്കുന്ന ഭജന. ശേഷം ലഘുഭക്ഷണം.

പ്രഭാത ഭക്ഷണവും ഭജനയും വൈകുന്നേരത്തെ ലഘു ഭക്ഷണവും ക്ഷേത്രത്തിന്റെ മുൻ പ്രസിഡന്റായിരുന്ന ജി. ശങ്കരൻകുട്ടി നായരുടെ ഓർമ്മയ്ക്കായി 'ആശിർവാദ് ഫ്രണ്ട്സാ'ണ് സമർപ്പിച്ചിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.