എച്ച്‌.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെതിരെ പീഡന പരാതി

എച്ച്‌.ആർ.ഡി.എസ്  സെക്രട്ടറി അജി കൃഷ്ണനെതിരെ പീഡന പരാതി

ന്യൂഡൽഹി: പീഡന പരാതിയെത്തുടർന്ന് എച്ച്‌.ആർ.ഡി.എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്‌.ആർ.ഡി.എസ് ലെ മുൻ ജീവനക്കാരനാണ് പരാതി നൽകിയത്. കൂടുതൽ അന്വേഷത്തിന് ശേഷമേ അജികൃഷ്ണൻ്റെ അറസ്റ്റ് രേഖപ്പെടുത്തൂ എന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. എഫ്ഐആറിൽ ഇതുവരെ ആരുടെയും പേര് ചേർത്തിട്ടില്ല.ഇതിനിടെ പരാതി വ്യാജമാണെന്ന നിലപാടിലാണ് എച്ച്‌.ആർ.ഡി.എസ്. സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് കാരണമെന്നാണ് ഭാരവാഹികൾ  വ്യക്തമാക്കുന്നത്.

ആദിവാസി ഉന്നമനം, വിദ്യാഭ്യാസം, പാർപ്പിടം,സ്ത്രീശാക്തീകരണം  എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, രാജ്യത്തിൻ്റെ  വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന  ഒരു എൻ‌ജി‌ഒ ആണ്‌  ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ് ).