ഹൃദയാഘാത0: കണ്ണൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി ഷാർജയിൽ മരിച്ചു

ഹൃദയാഘാത0: കണ്ണൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി  ഷാർജയിൽ മരിച്ചു

 ഷാർജ /കണ്ണൂർ :മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതയായി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ്​ മരിച്ചത്​. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്.......

ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വൺ വിദ്യാർഥിയാണ്​. പിതാവ് മുഹമ്മദ്‌ സൈഫ്, മാതാവ് റുബീന സൈഫ്. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം നടപടികൾക്ക്‌ ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.