അർജന്റീന ടീം വരുമെന്ന പ്രചാരണം : കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡന്‍

അർജന്റീന ടീം വരുമെന്ന പ്രചാരണം : കരാറിൻ്റെ  പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡന്‍

 എറണാകുളം :അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡന്‍. സ്‌പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡന്‍ എംപി ജിസിഡിഎയോട് ആവശ്യപ്പെട്ടു. മെസ്സിയുടെ പേരില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍ എന്ന് ഹൈബി ഈഡന്‍ ആരോപിച്ചു.കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ എന്നും ജിസിഡിഎയോട് കത്ത് മുഖാന്തരം ഹൈബി ഈഡന്‍ ചോദിച്ചിട്ടുണ്ട്. കലൂരെ മരംമുറിയില്‍ ഉള്‍പ്പെടെ ഇതുവരെ തങ്ങള്‍ മിണ്ടാതിരുന്നത് ലക്ഷക്കണക്കിന് പേര്‍ മെസിയുടെ വരവ് കാത്തിരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.മെസ്സി വരാത്ത സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ സ്‌പോണ്‍സര്‍ക്ക് അവകാശമുണ്ടോ എന്നും ഹൈബി ചോദിച്ചു. മെസ്സിയുടെ സന്ദര്‍ശനവും കലൂര്‍ സ്റ്റേഡിയവുമായും ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെയും കരാറുകളെയും ധനസമാഹരണവും സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയാന്‍ താല്‍പര്യമുണ്ട്.ഡിസംബറിലെ ഐഎസ്എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയം സജ്ജമാകുമോ? സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന് നവീകരണ പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് എന്താണ്? എന്നെ ചോദ്യങ്ങൾക്കുള്ള  മറുപടിവേണമെന്നും രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഭാവി പോലും ചോദ്യചിഹ്നമായി നില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.