അതിവേഗ റെയിൽപാതാ നിർമാണം: ഇ. ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് റെയിൽ കോർപ്പറേഷൻ

അതിവേഗ റെയിൽപാതാ നിർമാണം: ഇ. ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് റെയിൽ കോർപ്പറേഷൻ

 തിരുവനന്തപുരം :കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടു പോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്.2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ മറുപടിയിൽ പറയുന്നു..