ഹിജാബ് വിവാദം: സ്കൂളിനെതിരെ ആരോപണമുന്നയിച്ച്‌ മന്ത്രി വി ശിവൻകുട്ടി

ഹിജാബ് വിവാദം: സ്കൂളിനെതിരെ ആരോപണമുന്നയിച്ച്‌   മന്ത്രി വി ശിവൻകുട്ടി

 തിരുവനന്തപുരം : എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂൾ അധികാരികൾക്കെതിരെ  ആരോപണമുന്നയിയച്ച്‌  വീണ്ടും വിദ്യാഭ്യാസ  മന്ത്രി. സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. അത് ചെയ്‌തില്ല .ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് .അതാണ്‌ ഏറ്റവും വലിയ വിരോധാഭാസം .വിദ്യാർത്ഥിനിക്ക് എന്തെങ്കിലും മാനസികമായ പ്രശ്‌നം ഉണ്ടായാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വ൦ സ്‌കൂളിനായിരിക്കുമെന്നും  മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്  ഇന്ന്  സാമൂഹ്യമാധ്യമത്തിൽ  പോസ്റ്റിട്ടിരുന്നു.. കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് വി ശിവൻകുട്ടി പറഞ്ഞു.എന്തിന്റെ പേരിലാണ് കുട്ടി പോകാത്തത് എന്ന് പരിശോധിക്കും. ആരുടെ വീഴ്ച്ച മൂലമാണ് പോകാത്തത് എന്ന് പരിശോധിക്കും. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ് . ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി അറിയിച്ചു. പിടിഎ പ്രസിഡന്റ്റിന് ധിക്കാരത്തിന്റെ ഭാഷയെന്നും മന്ത്രി പറഞ്ഞു.കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ല. ആളി കത്തിക്കുക എന്നതല്ല ഇത്തരം ഒരു വിഷയം ഉണ്ടായാൽ ഇടപെടുക അല്ലെ സർക്കാരിന്റെ ചുമതല.

ശിരോവസ്ത്ര വിഷയത്തിൽ ഇടപെട്ട കോടതി,മന്ത്രി ,മാധ്യമങ്ങളടക്കം എല്ലാവർക്കും നന്ദി പറഞ്ഞ സ്‌കൂൾ പ്രിൻസിപ്പിൾ സ്‌കൂളിൻ്റെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി മുന്നോട്ടുപോകാൻ തയ്യാറായാൽ എല്ലാവിധ പിന്തുണയും നൽകുമെന്നും സ്‌കൂളിൽ തന്നെ പഠിച്ചു പഠനം പൂർത്തിയാക്കാമെന്നും അറിയിച്ചു .ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ്‌ സ്‌കൂൾ നിയമങ്ങളിൽ മാറ്റമുണ്ടാകില്ല എന്ന് പ്രിൻസിപ്പിൾ വ്യക്തമാക്കിയത് 

.