2021-ല്‍ 17.27 കോടി രൂപ, 2026ൽ 35.15 കോടി:ആസാം മുഖ്യമന്ത്രിയുടെ കുടുംബ ആസ്തിയിൽ വർദ്ധനവ്

ഗുവാഹത്തി: അസം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെയും ഭാര്യയുടെയും ആസ്തിയില്‍ വന്‍ വര്‍ധന. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ആസ്തിവിവര കണക്കുകള്‍ പുറത്തുവന്നത്. കുടുംബത്തിൻ്റെ ആസ്തി 35.15 കോടി രൂപയാണ്. 2021-ല്‍ ഇത് 17.27 കോടി രൂപയും 2016-ല്‍ 6.38 കോടി രൂപയുമായിരുന്നു.2001 മുതല്‍ ജലൂക്ബാരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശര്‍മ്മ, ഇത്തവണയും അതേ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.
മുഖ്യമന്ത്രിക്ക് 2.36 കോടി രൂപയുടെ ജംഗമവസ്തുക്കളാണ് ഉള്ളത്. നാല് ബാങ്ക് അക്കൗണ്ടുകളിലായി 68 ലക്ഷം രൂപയും കൈവശം 2.28 ലക്ഷം രൂപയുമുണ്ട്. 1.41 കോടി രൂപയുടെ വായ്പകളും ഉള്‍പ്പെടുന്നു. 78.24 ലക്ഷം രൂപ ഭാര്യ റിനിര ഭൂയാന്‍ ശര്‍മയ്ക്ക് കടമായി നല്‍കിയിരിക്കുന്നതാണ്.ഭാര്യയുടെ കൈവശം 13.54 കോടിയുടെ ജംഗമ ആസ്തികളുണ്ട്. 3.16 ലക്ഷം രൂപ പണമായും 74. 85 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്. ഇതില്‍ 78.24 ലക്ഷം രൂപ അദ്ദേഹം തന്റെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മയ്ക്ക് വായ്പയായി നല്‍കിയതാണ്. കൂടാതെ, നിലവിലെ വിപണി നിരക്ക് പ്രകാരം 25.10 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വര്‍ണ്ണവും അദ്ദേഹത്തിനുണ്ട്.
25.10 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൈവശമുണ്ട്. 2.74 കോടിയുടെ ഓഹരികള്‍, 2.32 കോടിയുടെ മൂച്വല്‍ ഫണ്ടുകള്‍, 1.77 കോടി രൂപയുടെ സറണ്ടര്‍ മൂല്യമുളള ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ട്. ഇരുവര്‍ക്കും സ്വന്തമായി കൃഷിഭൂമിയില്ല.