ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലപാതകം തുടരുന്നു : വ്യാപാരിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം.വെറും 18 ദിവസത്തിനുള്ളിൽ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾക്ക് നേരെ നടക്കുന്ന ആറാമത്തെ ആൾക്കൂട്ടക്കൊലപാതകമാണിത് .അതോടൊപ്പം 24 മണിക്കൂറിനുള്ളില്‍ സമാനമായ രണ്ടാമത്തെ സംഭവമാണിത്.പലാഷ് ഉപസിലയിലെ ചാര്‍സിന്ദൂര്‍ ബസാറില്‍ പലചരക്ക് കട നടത്തുകയായിരുന്ന 40 കാരനായ ശരത് ചക്രവര്‍ത്തി മണിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ വെച്ച് ഇയാളെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു.
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.ശരത് ചക്രവര്‍ത്തി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജാഷോര്‍ ജില്ലയില്‍ ഫാക്ടറി ഉടമയും നരൈല്‍ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ എഡിറ്റര്‍ റാണ പ്രതാപിനെ അക്രമികള്‍ വെടിവെച്ച് കൊന്നത്. ഇയാളെ ഫാക്ടറിയില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം തലയ്ക്ക് വെടിവെക്കുകയായിരുന്നു. ജോലി സ്ഥലങ്ങളിലുള്ള തര്‍ക്കങ്ങള്‍, പ്രാദേശിക പ്രശ്‌നങ്ങള്‍, ജനക്കൂട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
photo: കൊല്ലപ്പെട്ട ശരത് ചക്രവര്‍ത്തിയും റാണാപ്രതാപും