ഒരു മേയര്‍ എങ്ങനെയാകണം? "ആര്യ രാജേന്ദ്രനെ പോലെ" :മംദാനിയുടെ പഴയ പോസ്‌റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരു മേയര്‍ എങ്ങനെയാകണം? "ആര്യ രാജേന്ദ്രനെ പോലെ" :മംദാനിയുടെ പഴയ പോസ്‌റ്റ് ഏറ്റെടുത്ത്  സോഷ്യൽ മീഡിയ

ന്യുയോർക്കിൻ്റെ ചരിത്രത്തിൽ  ആദ്യമായി മേയർ പദവിയിലെത്തിയ   മുസ്ളീം സമുദായക്കാരനും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇടതുപക്ഷക്കാരന്  അഭിനന്ദനങ്ങൾ അറിയിച്ച്  കേരള ചരിത്രത്തിലേ ആദ്യത്തെ  ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യരാജേന്ദ്രൻ.

"ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!" :ആര്യ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. ഇത് മധുരതരമായ അഭിനന്ദനങ്ങളുടെ ഒരു തിരിച്ചുനൽകൽ കൂടിയാണ് ആര്യയ്ക്ക്.വർഷങ്ങൾക്ക് മുമ്പ്  ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാരാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സാമൂഹ്യമാധ്യമത്തിലൂടെ അങ്ങ് ന്യുയോർക്കിൽ ഇരുന്ന്  പ്രതികരിച്ചയാളാണ് ഇന്ന് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി."എങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിന് ആവശ്യമെന്ന" ചോദ്യത്തിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെക്കുറിച്ചുള്ള പുതുച്ചേരി സിപിഎമ്മിൻ്റെ അഞ്ചു വർഷം മുൻപുള്ള ട്വീറ്റ് പങ്കുവച്ചൊരു   സാമൂഹ്യമാധ്യമത്തിൽ  ഏറ്റെടുത്ത ഒരു യുവാവായിരുന്നു അന്ന്  മംദാനി.  ജനങ്ങളെ സേവിക്കാൻ പുതുതലമുറയിലുള്ള യുവാക്കള്‍ തന്നെ വരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ആ ചെറുപ്പക്കാരൻ  അന്ന് ട്വിറ്ററില്‍  ആര്യയെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നത് . അന്നത്തെ  പോസ്റ്റിന്  രൂക്ഷവും ആക്ഷേപകരവുമായ കമന്റുകളായിരുന്നു അന്നദ്ദേഹത്തിനു ലഭിച്ചിരുന്നത്.എല്ലാ ആക്ഷേപങ്ങൾക്കും മംദാനി ഇന്ന് മറുപടി പറഞ്ഞിരിക്കുന്നു.യുവതയുടെ ഭൂരിപക്ഷ പിന്തുണയിലൂടെ തന്നെ. ഔദ്യോഗിക സ്ഥാനാരോഹണത്തിന് ശേഷം അധികം വൈകാതെ സൊഹ്‌റാൻ മംദാനിയുടെ ഒരു  കേരള സന്ദർശനം നമുക്ക് പ്രതീക്ഷിക്കാം.