എകെ ആന്റണി, ഷാനിമോൾ ഉസ്മാൻ ഉൾപ്പടെ കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി

എകെ ആന്റണി, ഷാനിമോൾ ഉസ്മാൻ ഉൾപ്പടെ കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി

ന്യുഡൽഹി : കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു.  എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനാണ് കോർകമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.   ഡൽഹിയിൽ എ ഐ സി സി ജനറൽ സെക്രട്ടറി (സംഘടന) കെ സി വേണുഗോപാലാണ് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയാണ് കമ്മിറ്റിയെ നയിക്കുന്നത്. കമ്മിറ്റി ആഴ്ച്ചയിൽ‌ യോ​ഗം ചേർന്ന് കേരളത്തിലെ കോൺ​ഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം.