"അധികാരത്തിൽ വന്നാൽ യുവതികള്‍ക്ക് ഒരു പവന്‍ സ്വർണം,സ്ത്രീകള്‍ക്ക് മാസം 2500രൂപ": വിജയ്

"അധികാരത്തിൽ വന്നാൽ  യുവതികള്‍ക്ക് ഒരു പവന്‍ സ്വർണം,സ്ത്രീകള്‍ക്ക് മാസം 2500രൂപ":  വിജയ്

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിസ്‌മയിപ്പിക്കുന്ന  പ്രഖ്യാപനങ്ങളുമായി നടന്‍ വിജയ്.'തമിഴക വെട്രി കഴകം പാര്‍ട്ടി' അധികാരത്തിൽ  വന്നാൽ 60വയസ്സിന് താഴേയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപയും വിവാഹിതയാകുന്ന സ്ത്രീക്ക് ഒരു പവന്‍ സ്വര്‍ണവും സാരിയും നല്‍കുമെന്നും  വിജയ് പ്രഖ്യാപിച്ചു . അവരുടെ ആഘോഷങ്ങളില്‍ സഹോദരൻ്റെ  പങ്കായിട്ടാണ് ഇത് നല്‍കുന്നതെന്നുംഅദ്ദേഹം പറഞ്ഞു . സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ജോലിയുള്ള അംഗം കുടുംബങ്ങളിലുണ്ടെങ്കില്‍ അവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.

 വിദ്യാഭ്യാസം, കുടുംബം, വനിതാക്ഷേമം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലായിരിക്കും ഭരണമെന്നും വിജയ് പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയാണ് തന്റെ പാര്‍ട്ടിയുടെ മുഖ്യപരിഗണന. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക വകുപ്പുതന്നെ ഉണ്ടാക്കും. തന്റെ നേരിട്ടുള്ള മേല്‍നോട്ടം വകുപ്പില്‍ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു.