വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. വെനിസ്വേലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. "വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ നല്‍കും. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് നേതവത്വം നല്‍കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു" വിദേശകാര്യ മന്ത്രാലയം പറഞ്ഞു.വെനിസ്വേലയിലെ എണ്ണപ്പാടങ്ങളില്‍ കണ്ണുവച്ചുള്ള ആക്രമണത്തെ തുടര്‍ന്ന് കാരക്കാസിലെ ഇന്ത്യൻ എംബസി പൗരന്‍മാരുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു. വെനിസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഅതേസമയം ലാറ്റിന്‍ അമേരിക്കയില്‍ കൊടിയേറിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ വെനിസ്വേലയിലേക്കുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നേരത്തെ മന്ത്രാലയം ഇന്ത്യൻ പൗരന്മാരെ ഉപദേശിച്ചു. വെനിസ്വേലയിലുള്ള ഇന്ത്യക്കാരോട് അതീവ ജാഗ്രത പാലിക്കാനും, കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പം സഹായത്തിനായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറില്‍ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
മയക്കുമരുന്ന് കടത്തിൽ മഡുറോ ഉൾപ്പെട്ടിട്ടുണ്ടെന്ന് നിരന്തരമായ ആരോപണങ്ങള്‍ ഈയിടെ ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കാരക്കാസിൽ അമേരിക്ക സൈനിക ആക്രമണം നടത്തിയത്. എന്നാല്‍ മഡുറോ എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിച്ചിരുന്നു. യുഎസ് സൈന്യം മഡുറോയെയും ഭാര്യയെയും ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. യുഎസ് നടപടിയെത്തുടർന്ന് വെനിസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനിസ്വേലയുടെ എണ്ണപ്പാടങ്ങള്‍ കണ്ണ് വെച്ചാണ് ട്രംപ് സൈനിക ആക്രമണം അഴിച്ച് വിട്ടതെന്നാണ് റിപ്പോർട്ടുകള്‍.എസ് ബന്ദികളാക്കിയിരുന്നു. പിന്നാലെയാണ് കേന്ദ്രം ഇതിനെതിരെ പ്രതികരിച്ചത് രംഗത്തെത്തിയത്.വെനിസ്വേലയ്ക്ക് നേരെയുള്ള ആക്രണത്തില്‍ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തി. അന്താരാഷ്‌ട്ര നിയമത്തേയും ഐക്യരാഷ്‌ട്ര സഭയെയും അമേരിക്ക ബഹുമാനിക്കണമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ പ്രതികരിച്ചു.
അമേരിക്ക വെനിസ്വേലയ്ക്ക് മേലെടുത്ത നടപടികളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ യോഗം വിളിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. വെനിസ്വേലയിലെ ജനങ്ങളോട് ഐക്യദാർഢ്യവും റഷ്യ പ്രഖ്യാപിച്ചു. യുഎന്നും ഒഎഎസും(ഓർഗനൈസേഷൻസ് ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്) അമേരിക്കയുടെ ഭീകര നടപടികളിൽ ഉടൻ ഇടപെടണമന്ന് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്‌താവോ പെട്രോ പ്രതികരിച്ചു.