തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ധാരണാപത്രത്തിൽ ഒപ്പുവച്ച് ഇന്ത്യയും നമീബീയും

ന്യൂഡൽഹി:ആഗോള തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സ്ഥാപനങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി 2026 ലെ ഇന്ത്യ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിന്റെ (ഐഐസിഡിഇഎം) ഭാഗമായി ഇന്ത്യയും നമീബിയയും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും നമീബയയിലെ ഇലക്‌ടറൽ കമ്മീഷൻ ചെയർപേഴ്‌സൺ എൽസി ടി നിഗികെമ്പുവയും ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചത്."തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് സ്ഥാപനങ്ങൾ എന്ന നിലയിൽ ഞങ്ങൾ തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. നമീബിയയെ സംബന്ധിച്ചിടത്തോളം ഈ പങ്കാളിത്തം ഞങ്ങൾക്ക് പല തരത്തിൽ ഗുണം ചെയ്യും.", നമീബയയിലെ ഇലക്‌ടറൽ കമ്മിഷൻ ചെയർപേഴ്‌സൺ എൽസി ടി നിഗികെമ്പുവ പറഞ്ഞു.
ധാരണാപത്രത്തിലെ ഒരു മേഖല തങ്ങളുടെ ഉദ്യോഗസ്ഥർക്കും കമ്മിഷനും വേണ്ടിയുള്ള ശേഷി വർധിപ്പിക്കലാണ്. വെർച്വലായിട്ടോ അല്ലെങ്കിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും പരിശീലനം നടത്തും. ഇത് ഇരു രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന ഒരു ഉഭയകക്ഷി കരാറാണെന്നും നിഗികൊമ്പുവ പറഞ്ഞു.ഐഐസിഡിഇഎംൻ്റെ ലക്ഷ്യത്തെക്കുറിച്ചും അവർ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് സ്ഥാപനങ്ങൾക്കും മെച്ചപ്പെട്ട സേവന വിതരണമാണ് ഫലം. ഓരോ രാജ്യവും അവരുടെ കാഴ്‌ചപാട് നൽകും ശുപാർശകളെ അടിസ്ഥാനമാക്കി ഓരോ രാജ്യവും സ്വന്തം പ്രവർത്തന മേഖലകൾ ശക്തിപ്പെടുത്തുന്നതിന് ബാധകമായ കാര്യങ്ങൾ ചെയ്യുമെന്ന് നിഗികെമ്പുവ പറഞ്ഞു."നിരവധി തെരഞ്ഞെടുപ്പ് മാനേജണ്ടമെൻ്റ് സ്ഥാപനങ്ങളുടെ എല്ലാ വിവരങ്ങളും അനുഭവങ്ങളും ഞങ്ങൾ പങ്കിടുന്നു. നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പരസ്‌പരം പഠിക്കുന്നു. അതിനാൽ ഈ വിവര മാറ്റവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നേതൃത്വവും വളരെ പ്രധാനമാണ്", പോർച്ചുഗലിൻ്റെ തെരഞ്ഞെടുപ്പ് കമ്മിഷണർ ആന്ദ്രെ ജോവോ മൗറീഷ്യോ ലീറ്റോ ഡോ വല്ലെ വെമാൻസ് പറഞ്ഞു.പോർച്ചുഗീസുകാർ കൈകാര്യം ചെയ്‌തതിനേക്കാൾ വളരെയധികം നന്നായി നിങ്ങൾക്ക് എല്ലാ വോട്ടർമാരിലേക്കും എത്തിച്ചേരാൻ കഴിഞ്ഞു. അതിനാൽ ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റേത് വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനും ദക്ഷിണാഫ്രിക്കയിലെ തെരഞ്ഞെടുപ്പ് കമ്മിഷനും മുമ്പ് പല അവസരങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവർ (ഐഐസിഡിഇഎം) ഒരു പ്രധാന പരിശീലന സ്ഥാപനമാണ്. കൂടാതെ തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് ബോഡികൾ എന്ന നിലയിൽ ഇന്ത്യയ്ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള നമുക്കെല്ലാവർക്കും ലഭ്യമായ സൗകര്യങ്ങൾ അവർ വാഗ്‌ദാനം ചെയ്യുന്നു", ദക്ഷിണാഫ്രിക്കയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയർപേഴ്‌സൺ മൊസോത്തോ മോപ്യ പറഞ്ഞു.