പുസ്തക പ്രകാശനവും ഇൻഡോ-അറബ് കോൺഫഡറേഷൻ കൗൺസിൽ- മഹാരാഷ്ട്ര ചാപ്റ്റർ ഉദ്‌ഘാടനവും ഇന്ന്

പുസ്തക പ്രകാശനവും ഇൻഡോ-അറബ് കോൺഫഡറേഷൻ കൗൺസിൽ- മഹാരാഷ്ട്ര ചാപ്റ്റർ  ഉദ്‌ഘാടനവും  ഇന്ന്

  മുംബൈ:  ഗ്രന്ഥകാരനും മുൻ ഗോവ ഗവർണ്ണറും ബിജെപി നേതാവുമായ അഡ്വ.ശ്രീധരൻ പിള്ള രചിച്ച  'സുകൃതം ശ്രീധരീയം'എന്ന  പുസ്‌തകത്തിൻ്റെ പ്രകാശനവും  ഇന്ത്യ-അറബ് രാജ്യങ്ങളുടെ സാംസ്‌കാരിക വിനിമയം ലക്ഷ്യമാക്കി  1994മുതൽ കോഴിക്കോട് ആസ്ഥാനമായി  പ്രവർത്തിച്ചുവരുന്ന  ഇൻഡോ-അറബ് കോൺഫഡറേഷൻ കൗൺസിലിൻ്റെ മഹാരാഷ്ട്ര  ചാപ്റ്റർ ഉദ്‌ഘാടനവും  ഇന്ന് മുംബൈയിലെ താനെയിൽവെച്ച് നടക്കും . ചടങ്ങിൽ വെച്ച് 'ഷെയ്ഖ് സയ്യദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവാർഡ് ' അക്ബർ ട്രാവൽസ് ചെയർമാൻ  കെ.വി.അബ്ദുൽ നാസറിന് സമ്മാനിക്കും .പരിപാടിയിൽ മുഖ്യാതിഥിയായി  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദേ പങ്കെടുക്കും.മന്ത്രി പ്രതാപ് സർനായിക് ,ബിജെപി സംസ്ഥാനപ്രസിഡന്റ് രവീന്ദ്ര ചവാൻ ,ഡോ.ശ്രീകാന്ത് ശിന്ദേ എംപി,താനെ എംപി നരേഷ് മാസ്‌കെ ,എംഎൽഎ സഞ്ജയ് കേൽക്കർ  മുംബൈ റീജിയണൽ കോൺഗ്രസ്സ്   വൈസ് പ്രസിഡന്റ് ലയൺ കുമാരൻ നായർ ,തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

 കൃഷ്ണമോഹൻ നെടുമ്പള്ളിയും സംഘവും അവതരിപ്പിക്കുന്ന വാദ്യോപകരണസംഗീതപരിപാടിയും  താരാവർമ്മയുടെ ഹിന്ദിയിൽ വിവർത്തനം ചെയ്‌ത  'പൂതനാമോക്ഷം' കഥകളി ആവിഷ്‌കാരവും പരിപാടിയോടനുബന്ധിച്ച്‌ അരങ്ങേറും . 

വിവരങ്ങൾക്ക് :  ശ്രീകാന്ത് നായർ (8291655565 - ആഘോഷ കമ്മിറ്റി ചെയർമാൻ)

(എൻ.കെ. ഭൂപേഷ്ബാബു (ചെയർമാൻ ),അഡ്വ.രാജ്‌കുമാർ (പ്രസിഡന്റ് ) കൃഷ്ണനുണ്ണി മേനോൻ (ജന:സെക്രട്ടറി ) എന്നിവരാണ്സംഘടനയ്ക്ക്    നേതൃത്വo വഹിക്കുന്നത്  )

VENUE: R-nest BANQUETS ,JAYADEEP EMPHASIS,,NEXTTO DUTTA MANDIR,NEAR CHECKNAKA JUNCTION,WAGLE ESTATE,THANE(W)

TIME: 7 PM