ഇഷ്‌ടപ്പെട്ട റീലുകൾ സേവ് ചെയ്യാതെ തന്നെ വീണ്ടും കാണാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്‌റ്റഗ്രാം

ഇഷ്‌ടപ്പെട്ട റീലുകൾ സേവ് ചെയ്യാതെ തന്നെ വീണ്ടും കാണാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്‌റ്റഗ്രാം

മുംബൈ: മൊബൈൽ; ഉപയോഗിക്കുന്നവരിൽ  വലിയൊരു വിഭാഗം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഇൻസ്‌റ്റഗ്രാംപോലുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് .സ്വന്തം ഫോട്ടോയ്‌ക്ക് മാസ് BGM  ഇടയ്‌ക്കിടെ അതു എടുത്ത് നോക്കുന്നവരുമുണ്ട് കൂട്ടത്തിൽ. അതുപോലെയാണ് ചിലർക്ക്  റീൽസ്.  കണ്ടത് വീണ്ടും കാണാൻ അന്തരാത്മാവ് പ്രേരിപ്പിച്ചുകൊണ്ടിരിക്കും..പക്ഷേ മണിക്കൂറുകൾക്ക് മുമ്പോ, ദിവസങ്ങൾക്ക് മുമ്പോ കണ്ട റീൽസ് തെരഞ്ഞ് കണ്ടുപിടിക്കാൻ വലിയ  ബുദ്ധുമുട്ടാണ്. അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ്  ഇൻസ്റ്റ.ഇനി മുതൽ ഇൻസ്‌റ്റയിൽ കണ്ടുകൊണ്ടിരുന്ന റീൽ‌സും മറ്റും തെരഞ്ഞ് പോകണ്ട ആവശ്യമില്ല.അതിനായി 'വാച്ച് ഹിസ്‌റ്ററി' ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്‌റ്റഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കും. സേവ് ചെയ്‌ത് വയ്‌ക്കാതെ തന്നെ ഒരിക്കൽ കണ്ട റീൽസ് വീണ്ടും കാണാൻ സാധിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത. കൂടാതെ റീൽസ് തീയതി, സമയക്രമം, ക്രിയേറ്റർ എന്നിവയുടെ അടിസ്ഥാനത്തിലും കാണാൻ കഴിയും.30 ദിവസത്തെ ഇൻസ്‌റ്റഗ്രാം റീലുകൾ മാത്രമേ വാച്ച് ഹിസ്‌റ്ററിയിൽ കാണാൻ കഴിയൂ. ഏറ്റവും പുതിയത് അല്ലെങ്കിൽ അടുത്ത കണ്ട റീലായിരിക്കും ഹിസ്‌റ്റയിൽ ആദ്യം വന്ന് കിടക്കുക. കൂടാതെ അത്തരം റീലുകൾ നമ്മുടെ താത്‌പര്യത്തിന് അനുസരിച്ച് തരം തിരിക്കാനും ആവശ്യമില്ലാത്ത റീലുകൾ ഡിലീറ്റ് ചെയ്യാനും ഓപ്‌ഷനുണ്ട്.

വാച്ച് ഹിസ്‌റ്ററി എങ്ങനെ ഉപയോഗിക്കാം?

  • ഫീച്ചർ ആക്‌ടിവേറ്റ് ചെയ്യുന്നതിനായി സെറ്റിങ്സ് തുറന്ന് യുവർ ആക്‌ടിവിറ്റി എന്ന ഓപ്‌ഷൻ ക്ലിക്ക് ചെ്യുക.
  • ശേഷം ഹൗ ടു യൂസ് എന്ന സെക്ഷൻ തെരഞ്ഞെടുക്കുക.അതിൽ വാച്ച് ഹിസ്‌റ്ററി ഓപ്ഷൻ കാണാൻ കഴിയും.
  • അത് ക്ലിക്ക് ചെയ്‌താൽ മുമ്പ് കണ്ട റീൽസ് കാണാൻ സാധിക്കും.

ഈ വർഷം ആദ്യം, റീലുകളുടെ പരമാവധി ദൈർഘ്യം 90 സെക്കൻഡിൽ നിന്നും മൂന്ന് മിനിറ്റായി വർധിപ്പിക്കാനുള്ള സൗകര്യം ഇൻസ്‌റ്റഗ്രാം കൊണ്ടുവന്നിരുന്നു. മെറ്റ എഐ ഉപയോഗിച്ച് വീഡിയോ എടുക്കാനും മറ്റും സാധിക്കും. ഈ അടുത്ത് വന്ന മറ്റൊരു ഫീച്ചറായിരുന്നു റീപോസ്‌റ്റ്.പബ്ലിക് റീലുകൾ റീപോസ്‌റ്റ് ചെയ്യാനും പോസ്‌റ്റുകൾ നേരിട്ട് ഉപയോക്താവിൻ്റെ പ്രൊഫൈലിലേക്ക് ഫീഡ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. റീപോസ്‌റ്റ് ഐക്കണിൽ ടാപ്പ് ചെയ്‌താൽ മതി ഫീഡിൽ അത് താനെ വരും. കൂടാതെ നിങ്ങളുടെ ഫോളോവേഴ്‌സിന് ദൃശ്യമാവുകയും ചെയ്യും. ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ ലൊക്കേഷൻ പങ്കിടാനും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള കണ്ടന്‍റ് കണ്ടെത്താനും അനുവദിക്കുന്ന മറ്റൊരു സവിശേഷതയാണ് ലൈവ് മാപ്പ് ഫീച്ചർ.