മന്ദിരസമിതി യൂണിറ്റുകളിൽ, അന്താരാഷ്ട്ര വനിത ദിനാഘോഷം

മന്ദിരസമിതി യൂണിറ്റുകളിൽ, അന്താരാഷ്ട്ര വനിത ദിനാഘോഷം

മുംബയ്:  ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 8 ന് ഞായറാഴ്ച മീരാറോഡ്  ഗുരു സെൻ്റർ, ഗുരുദേവഗിരി, വാഷി ഗുരു സെൻ്റർ എന്നിവിടങ്ങളിൽ ലോക വനിതാദിനം ആഘോഷിക്കും.

മന്ദിരസമിതി മീരാ റോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ് 4 മണി മുതൽ ഗുരുസെൻ്റർ ആഡിറ്റോറിയത്തിൽ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന കലാവിരുന്നോടെ പരിപാടികൾക്ക് തുടക്കമാവും. 5 മുതൽ 7.30 വരെ സാംസ്കാരിക സമ്മേളനം.

ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് ഹെൽത്ത് കെയർ പ്രോഗ്രാം ഹെഡ് ഡോ. അശ്വതി പിള്ള മുഖ്യാതിഥിയായിരിക്കും. മന്ദിരസമിതി വനിതാ വിഭാഗം കേന്ദ്രകമ്മറ്റി സെക്രട്ടറി വിജയാ രഘുനാഥ് , സോണൽ കൺവീനർ വന്ദന സത്യൻ എന്നിവർ പങ്കെടുക്കും. 7.30 മുതൽ സർഗലയ ട്രൂപ്പ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്

ഗുരുദേവഗിരിയിൽ :

മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10.30 മുതൽ ഗുരുദേവഗിരിയിൽ ലോക വനിതാ ദിനം ആഘോഷിക്കും. വനിതാ വിഭാഗം വാഷി സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ അധ്യക്ഷത വഹിക്കും. സുജാത പ്രസാദ്, ഉഷസോമൻ, വിജയമ്മ ശശിധരൻ എന്നിവർ ആശംസാപ്രസംഗം നടത്തും.

ഷീബാ സുനിൽ സ്വാഗതവും ഗീതാ വിജയൻ നന്ദിയും പറയും. ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തിൽ മുതിർന്ന വനിതകളെ ആദരിക്കും.കലാപരിപാടികളും ഉണ്ടായിരിക്കും.

വാഷിയിൽ :

ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം വാഷി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  വാഷി സെക്ടർ 10 ലെ റെയിൻബോ സൊസൈറ്റിയിലെ ഗുരുസെൻ്റിൽ ഉച്ചയ്ക്ക് 2 മുതൽ ആഘോഷ പരിപാടികൾ നടക്കും. സാമൂഹ്യ പ്രവർത്തക അഡ്വ. പ്രേമാമേനോൻ മുഖ്യാതിഥിയായിരിക്കും. കലാപരിപാടികളും കാലികപ്രസക്തിയുള്ള വിഷയത്തിൻ മേലുള്ള ചർച്ച എന്നിവയും ഉണ്ടായിരിക്കും.