ഇന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ 136-ാം ജന്മദിനം.

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി ശിൽപ്പികളെന്നും അവരാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്നതെന്നും വിശ്വസിച്ച 'ചാച്ചാ നെഹ്‌റു'വിൻ്റെ ജന്മദിനം രാജ്യം ശിശുദിനമായാണ് സ്‌മരിക്കുന്നത്.രാജ്യത്തുടനീളമുള്ള സ്‌കൂളുകളിൽ വിപുലമായ പരിപാടികളോടെ ഈ സുദിനം ആഘോഷിക്കുന്നു. 1964 മുതലാണ് ശിശുദിനം ആചരിക്കാന്‍ തുടങ്ങിയത്. ആദ്യ കാലത്ത് നവംബര്‍ 5- നായിരുന്നു ഈ ദിനം ആഘോഷിച്ചിരുന്നത്. അന്ന് 'ഫ്ലവര്‍ഡേ' എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടത് 'ശിശുദിന'മെന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി.
ശിശുദിന ചരിത്രവും പ്രാധാന്യവും:
1889 നവംബര്‍ പതിനാലിനാണ് നെഹ്‌റു ഉത്തര്‍പ്രദേശിലെ ഇന്നത്തെ പ്രയാഗ്‌രാജ് എന്ന് അറിയപ്പെടുന്ന അലഹബാദില്‍ ജനിച്ചത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ദേശീയ നേതാവ് കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു.
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി ശക്തമായി വാദിച്ച വ്യക്തിയായിരുന്നു നെഹ്‌റു . 1964 ൽ അദ്ദേഹം മരിച്ചതിനുശേഷം, കുട്ടികളുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിൻ്റെ സംഭാവനകളെ ആദരിക്കുന്നതിനായി ഒരു ദേശീയ കമ്മിറ്റി അദ്ദേഹത്തിൻ്റെ ജന്മദിനം ശിശുദിനമായി (ബാൽ ദിവസ്) ആഘോഷിക്കാൻ തീരുമാനിച്ചു.കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നെഹ്‌റുവിയൻ ദർശനത്തെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന് .
കുട്ടികളുടെ അവകാശങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, മൊത്തത്തിലുള്ള വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. കുട്ടികൾക്ക് വളരുന്നതിന് സുരക്ഷിതവും പരിപോഷിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷം നൽകേണ്ടതിൻ്റെ പ്രാധാന്യവും ഈ വാർഷിക ആഘോഷം എടുത്തുകാണിക്കുന്നു.
കുട്ടികളുടെ അവകാശങ്ങൾ:
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ ക്ഷേമത്തെക്കുറിച്ചും പൊതുസമൂഹത്തിൽ അവബോധം വളർത്തുകയാണ് ശിശുദിനത്തിൻ്റെ പ്രധാന ലക്ഷ്യംഭാവി നിർമാണം: "ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്നത്" എന്ന് നെഹ്രു വിശ്വസിച്ചിരുന്നു. കുട്ടികൾക്ക് ശരിയായ സാഹചര്യങ്ങളും അവസരങ്ങളും നൽകേണ്ടതിൻ്റെ പ്രാധാന്യം ഈ ദിവസം ഓർമിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം:
കുട്ടികളുടെ വിദ്യാഭ്യാസം, പരിപാലനം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ ദിവസം പ്രേരിപ്പിക്കുന്നു