" 223 വോട്ട് ഒരാൾ തന്നെ ചെയ്യുന്നത് കണ്ടിട്ടും കാൺഗ്രസ്സിന്റെ ഏജന്റുമാർ മിണ്ടിയില്ലേ? ": രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പരിഹസിച്ച് കെ .സുരേന്ദ്രൻ
ഹരിയാനയിൽ ഒരു സ്ത്രീ തെരഞ്ഞെടുപ്പിൽ 223 വോട്ട് ചെയ്തു എന്ന കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ.
" ഒരാൾക്ക് 223 വോട്ട് ചെയ്യാൻ എത്ര സമയം വേണ്ടിവരും? കാലത്ത് ഏഴുമണിമുതൽ വൈകീട്ട് ആറുമണി വരെ ഒരു ബൂത്തിൽ ചെയ്യുന്ന ആവറേജ് വോട്ട് മുന്നൂറു മുതൽ നാനൂറു വരെ. കാരണം ഒരു ബൂത്തിൽ മിനിമം രണ്ട് ഭാഗം ഉണ്ടാവും. 223 വോട്ട് ഒരാൾ തന്നെ ചെയ്യുന്നത് കണ്ടിട്ടും കാൺഗ്രസ്സിന്റെ ഏജന്റുമാർ മിണ്ടിയില്ലേ? ഇനി പല ബൂത്തുകളിലാണ് ചെയ്തതെങ്കിൽ ഒരു ബൂത്തിൽ നിന്ന് അടുത്ത ബൂത്തിലേക്ക് പോവാനുള്ള സമയം ? അങ്ങനെ എത്ര ബൂത്തുകളിൽ എത്തി? ഇമ്മാതിരി ഊളത്തരം വിളമ്പുന്നതുകൊണ്ടാണ് ചങ്കരൻ പിന്നേം തെങ്ങേൽ തന്നെ ഇരിക്കുന്നത്. ഇനി ഒരു കാൽനൂറ്റാണ്ടുകൂടി ചങ്കരനു തെങ്ങുതന്നെ ശരണം. ഇതു ബീഹാറിലെ തോൽവിക്കുള്ള അഡ്വാൻസ് ക്യാപ്സൂൾ.." കെ.സുരേന്ദ്രൻ പരിഹസിച്ചു.