കണ്ണൂർ സിറ്റി പോലീസിന് പുതിയ ആസ്ഥാനം; 4 കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

കണ്ണൂർ സിറ്റി പോലീസിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി. എച്ച് ഐപിഎസ് സ്വാഗതം ആശംസിച്ചു.

നാലു നിലകളിലായി 12.625 കോടി രൂപ ചെലവിൽ നിർമ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തളാപ്പിൽ മൂന്ന് നിലകളിലായി 1.89 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് ക്വാർട്ടേഴ്‌സുകൾ, കൂത്തുപറമ്പിൽ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഓഫീസിന് മുകളിലായി 51 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സെൻട്രൽ കസ്‌റ്റോഡിയൽ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിനു മുകളിലായി പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്ററുമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
അഴിക്കോട് എം.എൽ.എ കെ. വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ & സെഷൻസ് ജഡ്ജി കെ. ടി. നിസാർ അഹമ്മദ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐ.എ.എസ്, കണ്ണൂർ ഡി.എസ്.സി കമാണ്ടന്റ് പരംവീർ സിംഗ് വാഗ്ര, കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ.പി.എസ്, കൗൺസിലർ അഡ്വ. ലിഷ ദീപക്, കെ.പി.ഒ.എ സെക്രട്ടറി പ്രസാദ്. എൻ. കെ, കെ.പി.എ സെക്രട്ടറി സിനീഷ്. വി എന്നിവർ ആശംസകൾ നേർന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.