'ജയ് ശ്രീ റാം' വിളിക്കാൻ വിസമ്മതിച്ച കശ്‌മീരി കച്ചവടക്കാർക്ക് ആള്‍ക്കൂട്ട വിചാരണ

ചണ്ഡിഗഢ്: ഹരിയാനയിൽ കശ്‌മീരി യുവാക്കൾക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും മർദ്ദനവും. കശ്‌മീരിൽ നിന്നും തുണിക്കച്ചവടത്തിനായെത്തിയ യുവാക്കളെ 'ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാൻ നിർബന്ധിക്കുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.യമുനാനഗർ ജില്ലയിലെ ഛപ്പർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലാവാദ് ഗ്രാമത്തിൽ ഇന്നലെആയിരുന്നു സംഭവം. കശ്‌മീരിൽ നിന്നും തുണിക്കച്ചവടത്തിനായെത്തിയ യുവാക്കളെ തടഞ്ഞ് നിർത്തി ജയ് ശ്രീ റാം വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ യുവാക്കള്‍ ഇത് നിഷേധിച്ചതോടെ മർദനത്തിലേക്ക് നീങ്ങുകയായിരുന്നു. കശ്‌മീരിൽ നിന്നുള്ള നസീർ അഹമ്മദ് ഖ്വാജയും ഇംതിയാസ് അഹമ്മദ് എന്നിവർക്കാണ് മർദനമേറ്റത്.ഇരുവരും പുതപ്പുകളും തുണിത്തരങ്ങളും വിൽക്കാനായി ഗ്രാമത്തിലേയ്ക്ക് വന്നതാണ്. ഗ്രാമത്തിലെത്തിയ യുവാക്കളെ പ്രദേശവാസികൾ റോഡിൽ തടഞ്ഞുനിർത്തി. ശേഷം ഇരുവരുടേയും വ്യക്തിത്വത്തെ സ്ഥലത്തുണ്ടായിരുന്നവർ ചോദ്യം ചെയ്‌തു. ഇവർക്കെതിരെ നാട്ടുകാർ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു.ചണ്ഡിഗഢ്: ഹരിയാനയിൽ കശ്‌മീരി യുവാക്കൾക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും മർദ്ദനവും. കശ്‌മീരിൽ നിന്നും തുണിക്കച്ചവടത്തിനായെത്തിയ യുവാക്കളെ 'ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാൻ നിർബന്ധിക്കുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
യമുനാനഗർ ജില്ലയിലെ ഛപ്പർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലാവാദ് ഗ്രാമത്തിൽ തിങ്കളാഴ്‌ച (ജനുവരി 19) ആയിരുന്നു സംഭവം. കശ്‌മീരിൽ നിന്നും തുണിക്കച്ചവടത്തിനായെത്തിയ യുവാക്കളെ തടഞ്ഞ് നിർത്തി ജയ് ശ്രീ റാം വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ യുവാക്കള്‍ ഇത് നിഷേധിച്ചതോടെ മർദനത്തിലേക്ക് നീങ്ങുകയായിരുന്നു. കശ്‌മീരിൽ നിന്നുള്ള നസീർ അഹമ്മദ് ഖ്വാജയും ഇംതിയാസ് അഹമ്മദ് എന്നിവർക്കാണ് മർദനമേറ്റത്.ഇരുവരും പുതപ്പുകളും തുണിത്തരങ്ങളും വിൽക്കാനായി ഗ്രാമത്തിലേയ്ക്ക് വന്നതാണ്. ഗ്രാമത്തിലെത്തിയ യുവാക്കളെ പ്രദേശവാസികൾ റോഡിൽ തടഞ്ഞുനിർത്തി. ശേഷം ഇരുവരുടേയും വ്യക്തിത്വത്തെ സ്ഥലത്തുണ്ടായിരുന്നവർ ചോദ്യം ചെയ്‌തു. ഇവർക്കെതിരെ നാട്ടുകാർ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു.സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഏതാനും സമയത്തേക്ക് ഗ്രാമത്തിൽ സംഘാർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും പിന്നീട് കൂടുതൽ ആളുകൾ വിവരം അറിഞ്ഞെത്തുകയും അവർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്‌തു. മറ്റ് ഗ്രാമവാസികള്‍ സ്ഥലത്തെത്തി രണ്ട് കശ്‌മീരി യുവാക്കൾക്കും അടുത്തുള്ള ഗ്രാമത്തിലേയ്‌ക്ക് സുരക്ഷിതമായി പോകാൻ വഴിയൊരുക്കുകയായിരുന്നു.
പരാതി ലഭിച്ചാൽ, ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.