കെസിഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെസിഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (കെസിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷൻ്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചത്. കെസിഎ മുൻ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അഡ്വ. ശ്രീജിത്ത് വി നായരാണ് പുതിയ പ്രസിഡൻ്റ്. അപെക്‌സ്‌ കൗൺസിൽ അംഗമായിരുന്ന സതീശൻ കെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.നിലവിലെ സെക്രട്ടറി വിനോദ് എസ് കുമാറും ജോയിൻ്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരുമെന്ന് അസോസിയേഷൻ അറിയിച്ചു. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി അജിത് കുമാറാണ് പുതിയ ട്രഷറർ. അപെക്‌സ്‌ കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നൗഫൽ ടി ചുമതലയേൽക്കും.സംസ്ഥാനത്തെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർമ്മപദ്ധതി പ്രഖ്യാപിച്ചു.