കെസിഎ തെരഞ്ഞെടുപ്പ്: സമ്പൂർണ്ണ വിജയംനേടി ഭരണപക്ഷപാനൽ

കെസിഎ തെരഞ്ഞെടുപ്പ്: സമ്പൂർണ്ണ വിജയംനേടി ഭരണപക്ഷപാനൽ

മുംബൈ :കേരള കത്തോലിക് അസ്സോസിയേഷൻ മുംബൈയുടെ 2025-2027വർഷത്തേയ്ക്കുള്ള കേന്ദ്രകമ്മിറ്റി ഭാരവാഹികളെ കണ്ടെത്താനുള്ള  തെരഞ്ഞെടുപ്പിൽ  നിലവിലുള്ള ഭരണസമിതി അംഗങ്ങൾ ഉൾപ്പെടുന്ന, പ്രസിഡണ്ട് സ്ഥാനാർത്ഥിയായ  ജോയ്‌വർഗ്ഗീസ് പാറേക്കാട്ടിൽ നയിക്കുന്ന പാനൽ വിജയിച്ചു.ഇവർക്കെതിരെ മത്സരിച്ച   സ്വതന്ത്ര സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടു  . ജനറൽ സെക്രട്ടറിയായി  ഭരണപക്ഷ പാനലിലെ ജോണി വർഗ്ഗീസിനെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു .

ജോയ് വർഗ്ഗീസ് പാറേക്കാട്ടിൽ (പ്രസിഡണ്ട്  ), പി.ഒ .ജോസ് (ട്രഷറർ ) സണ്ണി മാത്യു ,ജോസഫ് തോമസ് (വൈസ്പ്രസിഡന്റ് ) സുനിൽദാസ് , സാംജി ജോസഫ് (ജോ .സെക്രട്ടറി ) പിആർ ജോസ് (ജോ.ട്രഷറർ )എന്നിവരും  എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് എ.ജെ .വിത്സൺ ,എ ബ്രഹാം ലൂക്കോസ് ,ജെയിംസ് അഗസ്റ്റി കണ്ണമ്പുഴ ,ക്ളീറ്റസ് മിഖേയൽ ഫെർണാണ്ടസ് ,ജയി൦സ്‌ കുട്ടി ഈപ്പൻ ,ജോസ് ജോർജ്ജ് ,ജോയ്‌മാത്യു നെല്ലൻ  കെ.ജെ .റാഫേൽ ,ലാൽസൺ ജോർജ്ജ് ചിറമ്മേൽ ,എം.ടി.ഡേവിഡ്‌ ,സാബു ജോസഫ് ,സതീഷ് പൊവാത്ത് ,ഷിബുജോൺ ,സിബിജോസഫ് ,സ്റ്റാൻലി ജോൺസൺ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ചെമ്പൂരിലുള്ള കെസിഎ ഭവനിൽ ഇന്നലെയായിരുന്നു  തെരഞ്ഞെടുപ്പ് .വോട്ടവകാശമുള്ള എഴുന്നൂറ്റിഎൺപതോളംപേരിൽ അഞ്ഞൂറ്റിനാല്പത്തിയെട്ടോളം പേരാണ് വോട്ടുചെയ്തത്.ഭരണപക്ഷപാനലിലെ സ്ഥാനാർത്ഥികൾക്ക് 400നും 450നുമിടയിൽ വോട്ടുകൾ ലഭിച്ചപ്പോൾ സ്വതന്ത്രസ്ഥാനാർത്ഥികൾക്ക് ശരാശരി 140ന് താഴയാണ് വോട്ടിംഗ് നില.

ഭരണപക്ഷപാനലിൽ വിശ്വാസമർപ്പിച്ച് വോട്ട് ചെയ്ത എല്ലാ കെസിഎ കുടുംബാംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കാനും കൂടുതൽ മികച്ചരീതിയിൽ സമൂഹത്തിനും സമുദായത്തിനും ഗുണകരമാകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കാൻ  ഈ പിന്തുണകരുത്ത് നൽകുമെന്നും ഭരണപക്ഷ പാനലിനെ നയിച്ച    ജോയ് വർഗ്ഗീസ് പാറേക്കാട്ടിൽ പറഞ്ഞു.

1959 ൽ സ്ഥാപിതമായ  മലയാളി കത്തോലിക്കാ വിഭാഗത്തിലെവിശ്വാസികൾ അംഗമായിട്ടുള്ള   'കേരള കത്തോലിക് അസ്സോസിയേഷൻ മുംബൈ, മഹാനഗരത്തിലെ മലയാളിക്കൂട്ടായ്മാകളിൽ  പ്രമുഖസ്ഥാനം വഹിക്കുന്ന സംഘടനകളിൽ  ഒന്നാണ് .സാമൂഹിക-സമുദായ സേവനരംഗത്തും ജീവകാരുണ്യ മേഖലകളിലും സംഘടന സജീവമാണ്.   

https://www.worldm.news/mumbai/kcamumbai-election--13290