കെസിഎ മുംബൈയുടെ കേന്ദ്ര ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ

മുംബൈ :കേരള കത്തോലിക് അസ്സോസിയേഷൻ മുംബൈയുടെ 2025-2027വർഷത്തേയ്ക്കുള്ള കേന്ദ്രകമ്മിറ്റി ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ((ഡിസം:28 ) നടക്കും . നിലവിലുള്ള ഭരണസമിതി അംഗങ്ങൾ ഉൾപ്പെടുന്ന, പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ജോയ്‌വർഗ്ഗീസ് പാറേക്കാട്ടിൽ നയിക്കുന്ന പാനലിനെതിരെ ഇത്തവണ മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാർഥികളുടെ ഒരു കൂട്ടായ്‌മയാണ് . ജനറൽ സെക്രട്ടറിയായി ഭരണപക്ഷ പാനലിലെ ജോണി വർഗ്ഗീസിനെ എതിരില്ലാതെ തെരഞ്ഞെടുത്തു കഴിഞ്ഞു .ജോയ് വർഗ്ഗീസ് പാറേക്കാട്ടിൽ (പ്രസിഡണ്ട് സ്ഥനാർത്ഥി ),പി.ഒ .ജോസ് (ട്രഷറർ ) സണ്ണി മാത്യു ,ജോസഫ് തോമസ് (വൈസ്പ്രസിഡന്റ് ) സുനിൽദാസ് , സാംജി ജോസഫ് (ജോ .സെക്രട്ടറി ) പിആർ ജോസ് (ജോ.ട്രഷറർ )എന്നിവരും എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് എ.ജെ .വിത്സൺ ,എ ബ്രഹാം ലൂക്കോസ് ,ജെയിംസ് അഗസ്റ്റി കണ്ണമ്പുഴ ,ക്ളീറ്റസ് മിഖേയൽ ഫെർണാണ്ടസ് ,ജയി൦സ് കുട്ടി ഈപ്പൻ ,ജോസ് ജോർജ്ജ് ,ജോയ്‌മാത്യു നെല്ലൻ കെ.ജെ .റാഫേൽ ,ലാൽസൺ ജോർജ്ജ് ചിറമ്മേൽ ,എം.ടി.ഡേവിഡ് ,സാബു ജോസഫ് ,സതീഷ് പൊവാത്ത് ,ഷിബുജോൺ ,സിബിജോസഫ് ,സ്റ്റാൻലി ജോൺസൺ എന്നിവരുമാണ് ഭരണപക്ഷ പാനലിൽ മത്സരിക്കുന്നത്.
ഇവർക്കെതിരെ സ്വതന്ത്ര സ്ഥാനാർഥികളായി ജിജിമോൻ ജോസഫ് (പ്രസിഡൻ്റ്), കെ.സി.ജോൺസൺ (ട്രഷറർ), എമിലി ജോസ്(ജോ.സെക്രട്ടറി),ജോർജ് ഒളശ (വൈസ്.പ്രസിഡൻ്റ്), ഡാർവിൻ വർഗ്ഗീസ്(ജോ.ട്രഷർ) എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോൺസൺ ടി ആൻ്റണി, ജോബിൻ കുര്യൻ, ആംബ്രോ സെബാസ്റ്റ്യൻ, ജെയിംസ് മണലോടി,ജോർജ്ജ് ചിറയത്ത്, വിൽ ഫ്രഡ് ജോറിഷ്,ജോൺസൺ എബ്രഹാം,പോൾസൺ എടക്കുളം,നിമ്മി മാത്യു എന്നിവരും മത്സരിക്കുന്നു.
ചെമ്പൂരിലുള്ള കെസിഎ ഭവനിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ തെരഞ്ഞെടുപ്പ് നടക്കും.
1959 ൽ സ്ഥാപിതമായ മലയാളി കത്തോലിക്കാ വിഭാഗത്തിലെവിശ്വാസികൾ അംഗമായിട്ടുള്ള 'കേരള കത്തോലിക് അസ്സോസിയേഷൻ മുംബൈ, മഹാനഗരത്തിലെ മലയാളിക്കൂട്ടായ്മാകളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന സംഘടനകളിൽ ഒന്നാണ് .സാമൂഹിക-സമുദായ സേവനരംഗത്തും ജീവകാരുണ്യ മേഖലകളിലും സംഘടന സജീവമാണ്.