KCSപൻവേൽ സംഘടിപ്പിക്കുന്ന പതിനാലമത് പുരുഷ /വനിതാ വടംവലിമത്സരം

മുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിൻ്റെ (KCS PANVEL) ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും സഘടിപ്പിച്ചുകൊണ്ട് പുരുഷ - വനിതാ വിഭാഗങ്ങളുടെയും പതിനഞ്ച് വയസ്സു മുതൽ ഇരുപത് വയസ് വരെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വടംവലി മത്സരം 2025 നവംബർ 30ന്,ഞായറാഴ്ച ഉച്ചയ്‌ക്ക് 02:00 മണിക്ക് ന്യൂ പൻവേൽ, സെക്ടർ നമ്പർ-2 ലെ ശാന്തിനികേതൻ സ്കൂളിന് അടുത്തുള്ള അംബേമാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വച്ച് സംഘടിപ്പിക്കുന്നു .
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷൻ ഫീസ് പുരുഷ വിഭാഗം ഒരു ടീമിന് 2000/- രൂപയും വനിതാ ടീമിന് 1500/- രൂപയും കുട്ടികൾക്ക് 500/- രൂപ ഹിതം നവംബർ 15 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം .(Bank Account details- Name: -Keraliya Cultural Society Panvel (Raigad), Name of Bank: -Bank Of India, Branch: - New Panvel Account Number: -12361021000001. IFSCode: -BKID0001236)
ജേതാക്കൾക്ക് ലഭിക്കുന്നത് :
പുരുഷ വിഭാഗം: -
ഒന്നാം സ്ഥാനം : 50,000/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും.
രണ്ടാംസ്ഥാനം : 25000രൂപയും ട്രോഫിയും, പ്രശസ്തി പത്രവും.
മൂന്നാം സ്ഥാനം: 5111രൂപയും ട്രോഫിയും, പ്രശസ്തി പത്രവും
വനിതാ വിഭാഗം: -
ഒന്നാം സ്ഥാനം: 15, 111രൂപയും ട്രോഫിയും, പ്രശസ്തി പത്രവും.
രണ്ടാം സ്ഥാനം: 7111 രൂപയും ട്രോഫിയും, പ്രശസ്തി പത്രവും.
മൂന്നാം സ്ഥാനം: 3111 രൂപയും ട്രോഫിയും, പ്രശസ്തി പത്രവും
കുട്ടികളുടെ വിഭാഗം :
ഒന്നാം സ്ഥാനം : 10000- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും.
രണ്ടാം സ്ഥാനം : 5000- രൂപയും ട്രോഫിയും ,പ്രശസ്തി പത്രവും
മൂന്നാം സ്ഥാനം : 2500- രൂപയും ട്രോഫിയും പ്രശസ്തി പത്രവും.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളേയും ട്രോഫിയും, പ്രശസ്തി പത്രവും നൽകിഅനുമോദിക്കും .
വിവരങ്ങൾക്ക് : 9967327424, 8879511868,9920628702
Email: - [email protected]