കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവരുടെ 47 അംഗ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖറും ഒറ്റപ്പാലത്ത് മേജർ രവിയും സ്ഥാനാർഥികളാണ്. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിക്കും.സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ പല എ-ക്ലാസ് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിക്കഴിഞ്ഞിരുന്നു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളിലെ സാധ്യതയുള്ള സ്ഥാനാർഥികളെച്ചൊല്ലിയുള്ള ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. സംസ്ഥാനത്ത് ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ശക്തമായ പ്രചാരണ പരിപാടികൾക്കാണ് ബിജെപി നേതൃത്വം രൂപം നൽകുന്നത്.
സ്ഥാനാർഥി പട്ടിക :
മഞ്ചേശ്വരം - കെ സുരേന്ദ്രൻ
ഉദുമ - മനുലാൽ മേലോത്ത്
കാഞ്ഞങ്ങാട് - ബാൽരാജ്
പയ്യന്നൂർ - എ പി ഗംഗാധരൻ
അഴിക്കോട് - കെകെ വിനോദ് കുമാറ
കണ്ണൂർ - സി രഘുനാഥ്
മാനന്തവാടി - ശ്യാംരാജ്
സുത്താൻ ബത്തേരി - കവിത
വടകര - ദിലീപ്
കുറ്റ്യാടി - രാമദാസ് മണലേരി
നാദാപുരം -സി പി വിപിൻ ചന്ദ്രൻ
കൊയിലാണ്ടി -സി ആർ പ്രഫുൽ കൃഷ്ണൻ
പേരാമ്പ്ര - മോഹനൻ മാസ്റ്റർ
ബാലുശേരി - സിപി സതീശൻ
എലത്തൂർ -പി ദേവദാസ്
കോഴിക്കോട് നോർത്ത് - നവ്യ ഹരിദാസ്
കോഴിക്കോട് സൗത്ത് - ടി രനീഷ്
ബേപ്പൂർ - കെപി പ്രകാശ് ബാബു
കുന്നമംഗലം - വി കെ സജീവൻ
ഷൊർണ്ണൂർ - ശങ്കു ടി ദാസ്
ഒറ്റപ്പാലം - മേജർ രവി
മലമ്പുഴ - സി കൃഷ്ണകുമാർ
പാലക്കാട് -ശോഭാ സുരേരന്ദ്രൻ
ചേലക്കര - കെ ബാലകൃഷ്ണൻ
മണലൂർ - - കെ കെ അനീഷ് കുമാർ
തൃശൂർ - പത്മജ വേണുഗോപാൽ
ഇരിങ്ങാലക്കുട - സന്തോഷ് ചേറക്കുളം
ദേവികുളം -എസ് രാജേന്ദ്രൻ
ഷോൺ ജോർജ് -പാലാ
വൈക്കം - കെ അജിത്ത്
കാഞ്ഞിരപ്പള്ളി - ജോർജ്ജ് കുര്യൻ
പൂഞ്ഞാർ - പി സി ജോർജ്
അമ്പലപ്പുഴ - അരുൺ അനിരുദ്ധൻ
ഹരിപ്പാട് - സന്ദീപ് വചസ്പതി
ചെങ്ങന്നൂർ -എം വി ഗോപകുമാർ
തിരുവല്ല - അനൂപ് ആൻ്റണി
കരുനാഗപ്പള്ളി - വി എസ് ജിതിൻ ദേവ്
കുന്നത്തൂർ - രാജി പ്രസാദ്
കൊട്ടാരക്കര - ആർ രശ്മി
ചാത്തന്നൂർ - ബി ബി ഗോപകുമാർ
ആറ്റിങ്ങൽ - അഡ്വ പി സുധീർ
നെടുമങ്ങാട് -- യുവരാജ് ഗോകുൽ
കഴക്കൂട്ടം - വി മുരളീധരൻ
വട്ടിയൂർക്കാവ് - ആർ ശ്രീലേഖ
നേമം - രാജീവ് ചന്ദ്രശേഖർ
പാറശാല - ഗിരീഷ് നെയ്യാർ
കാട്ടാക്കട - പി കെ കൃഷ്ണദാസ്