കേരളത്തിൽ മരണപ്പെട്ട കെനിയൻ മുൻ പ്രധാനമന്ത്രിയ്ക്ക് കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക അന്തിമോപാചാരം
എറണാകുളം: അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക അന്തിമോപാചാരം. ഭൗതികശരീരത്തില്‍ ഗവർണർ രാജേന്ദ്ര അർലേക്കർ , ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവർ പുഷ്പചക്രം അർപ്പിച്ചു.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയാണ് ഇരുവരും അന്തിമോപചാരം അർപ്പിച്ചത്.കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാം ചെയ്താണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ നിന്നും മുബൈയിലെത്തിക്കുന്ന മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ കെനിയയിലേക്ക് കൊണ്ടുപോകും.കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡുങ്ക ബുധനാഴ്ച രാവിലെ എട്ടരമണിയോടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

