"ജനസംഖ്യയുടെ 30 % പേർക്ക് കേരളസർക്കാർ എല്ലാ മാസവും നേരിട്ട് സാമുഹിക സുരക്ഷാ സഹായം എത്തിക്കുന്നു." : കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഇന്ത്യയിൽ ക്ഷേമരംഗത്ത് ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും, രണ്ടാം പിണറായി സർക്കാരിൻ്റെ കാലയളവിൽ മാത്രം 48,383.83 കോടി രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി .സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ വിപുലമായ കണക്കുകളാണ് കെ എൻ ബാലഗോപാൽ സഭയിൽ അവതരിപ്പിച്ചത്.
62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രുപ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നു. ഈ സര്‍ക്കാര്‍ കാലവധി പൂര്‍ത്തിയാക്കുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി ജനങ്ങളുടെ കൈയില്‍ എത്തിച്ചേക്കും. അര ട്രില്യന്‍ രൂപ ക്ഷേമപെന്‍ഷനായി കേരളത്തിലെ സാധാരണക്കാര്‍ക്ക് നല്‍കിയ സര്‍ക്കാരാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന്തതും ഇത്രയും സുസ്ഥിരവും വിശ്വാസ്യതയുള്ളതുമായ ഒരു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി ഇല്ല.ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് അഞ്ച് വര്‍ഷംകൊണ്ട് 10700 കോടി രൂപ മാത്രമാണ് ക്ഷേമപെന്‍ഷനായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് മുന്‍ സര്‍ക്കാരിൻ്റെ കുടിശ്ശികയായ തുക ഉള്‍പ്പെടെ 35089 കോടി രൂപ നല്‍കി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ 10 വര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷനായി നല്‍കിയത് 90000 കോടി രൂപയാണ്.ഒരു മാസത്തെ കുടിശ്ശിക പോലുമില്ലാതെ മുഴുവന്‍ ഗുണഭോക്താക്കളിലേക്കും കൃത്യമായി പെന്‍ഷന്‍ എത്തുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ മാത്രം ഒരു കോടി ആളുകളിലേക്കാണ് സര്‍ക്കാരിൻ്റെ സഹായം എത്തുന്നത്. അതായത് ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക് എല്ലാ മാസവും സര്‍ക്കാര്‍ നേരിട്ട് സാമുഹിക സുരക്ഷാ സഹായം എത്തിക്കുന്നു.
ലൈഫ് മിഷനും പുനർഗേഹവും
ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അടച്ചുറപ്പുള്ള വീടുകള്‍ നല്‍കി. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും ലൈഫ് പദ്ധതിയിലൂടെ കൈമാറുന്ന വീടുകളുടെ എണ്ണം അഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം കടക്കും.
കടല്‍ക്ഷോഭ ഭീഷണി അനുഭവിക്കുന്ന പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത പാര്‍പ്പിടം നിര്‍മിച്ച് മാറ്റിപാര്‍പ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയിലൂടെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത് 3408 ഭവനങ്ങളാണ്. രണ്ടായിരത്തോളം ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കടക്കെണിയില്‍ അകപ്പെട്ട് വീടുകളില്‍നിന്ന് ഇറക്കിവിടപ്പെടുന്ന മനുഷ്യര്‍ക്കായി ഏകകിടപ്പാട സംരക്ഷണ നിയമം ഈ സര്‍ക്കാര്‍ നടപ്പിലാക്കി. ഈ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്തതിനുശേഷം ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനം സംസ്ഥാനത്ത് ഭരണസംവിധാനങ്ങളുടെ കണ്ണില്‍പ്പോലും പെടാതെ ജീവിക്കുന്ന അതിദരിദ്രരായ മനുഷ്യരുടെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്താം എന്നതായിരുന്നു. അതിനായി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കി. സംസ്ഥാനത്തെ 64006 കുടുംബങ്ങളിലെ 103099 കുടുംബങ്ങളെയാണ് സര്‍ക്കാര്‍ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചത്.
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലൂടെ 42.1 ലക്ഷം കുടുംബങ്ങളിലെ ഒന്നര കോടിയോളം പേര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കാന്‍ ഈ സര്‍ക്കാര്‍ ചെലവഴിച്ചത് 4236.22 കോടിയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള 77608 കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന കാരുണ്യ ബനവലന്റ് പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 606.5 കോടി രൂപയാണ്.ഒരു മാസത്തെ കുടിശ്ശിക പോലുമില്ലാതെ മുഴുവന്‍ ഗുണഭോക്താക്കളിലേക്കും കൃത്യമായി പെന്‍ഷന്‍ എത്തുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ മാത്രം ഒരു കോടി ആളുകളിലേക്കാണ് സര്‍ക്കാരിൻ്റെ സഹായം എത്തുന്നത്. അതായത് ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക് എല്ലാ മാസവും സര്‍ക്കാര്‍ നേരിട്ട് സാമുഹിക സുരക്ഷാ സഹായം എത്തിക്കുന്നു.