കേരള നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കo

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനത്തിന് ആരംഭം കുറിക്കുക. മന്ത്രിസഭ തയ്യാറാക്കിയ പ്രസംഗം ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കും.ഇതില്‍ കേന്ദ്രത്തെ വിമര്‍ശിച്ചുള്ള ഭാഗങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. 15ാം കേരള നിയമസഭയുടെ 16ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് ഈ സമ്മേളനത്തില്‍ പ്രധാനം.ഈ മാസം 29നാണ് ബജറ്റ് അവതരണം. ബജറ്റിന് പിന്നാലെ ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയും നടക്കും. അഞ്ചിന് ബജറ്റിലെ അന്തിമ ഉപധനാഭ്യാര്‍ഥനകളെ കുറിച്ചുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.ഇന്ന് തുടങ്ങുന്ന സമ്മേളനം 26 വരെയാണുണ്ടാകുക. 15ാം നിയമസഭയുടെ 15 സെഷനുകളില്‍ മൊത്തം 182 ദിവസം സഭ സമ്മേളിച്ചിട്ടുണ്ട്. ഇതില്‍ 158 ബില്ലുകള്‍ പാസാക്കി. എന്നാല്‍ സഭ പാസാക്കിയവയില്‍ 14 ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.