കേരള തദ്ദേശതെരഞ്ഞെടുപ്പ് :ആദ്യഫലം എട്ടരയോടെ, പൂര്‍ണഫലം ഉച്ചയോടെ

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന് സംസ്ഥാനത്തെ 244കേന്ദ്രങ്ങളില്‍ നടക്കും. ഇതു കൂടാതെ 14ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുകളിലും എണ്ണും.
വോട്ടെണ്ണല്‍ രാവിലെ എട്ടിനു ആരംഭിക്കും. കൗണ്ടിങ് ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍,സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്,ഇലക്ഷന്‍ ഏജന്‍റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.
വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്‍റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.
ലീഡ് നിലയും ഫലവും തത്സമയംTREND -ല്‍ അറിയാന്‍ കഴിയും. ആദ്യഫലം രാവിലെ 8:30നും പൂര്‍ണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും.തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദപ്രകടനങ്ങളില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മിതത്വം പാലിക്കണം. ഡിസംബര്‍18 വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കം,വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഹരിതച്ചട്ടവും,ശബ്ദനിയന്ത്രണ,പരിസ്ഥിതി നിയമങ്ങളും ആഹ്ളാദപ്രകടനങ്ങളില്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ'ട്രെന്‍ഡ്'വെബ്‌സൈറ്റില്‍ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in,https://lbtrend.kerala.gov.in,https://trend.kerala.nic.inഎന്നീ വെബ് സൈറ്റുകളില്‍ തിരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാപഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാര്‍ത്ഥികളുടെ വോട്ടു നില അപ്പപ്പോള്‍ തന്നെ സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാര്‍ഡ് അടിസ്ഥാനത്തില്‍ മനസിലാക്കാം. മാധ്യമങ്ങള്‍ക്കു വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയെങ്കിലും മുൻകാല കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക ജില്ലകളിലും വോട്ടിങ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരി 74 ശതമാനത്തിന് മുകളിലാണെങ്കിലും 2015, 2020 വർഷങ്ങളിലെ റെക്കോർഡുകൾ ഭേദിക്കാൻ ഇത്തവണ സാധിച്ചില്ല. വയനാട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയതെങ്കിലും മുൻകാലങ്ങളിലെ മികച്ച പ്രകടനം ആവർത്തിക്കാൻ ഇവർക്കും സാധിച്ചിട്ടില്ല.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 6,47,378 വോട്ടർമാരിൽ 4,93,630 പേർ വോട്ട് ചെയ്തതോടെ 76.25 ശതമാനം പോളിങ് ഇവിടെ രേഖപ്പെടുത്തി. എന്നാൽ മുൻകാല കണക്കുകൾ പരിശോധിക്കുമ്പോൾ വയനാട്ടിൽ 82.42 ശതമാനം വരെ പോളിങ് രേഖപ്പെടുത്തിയ ചരിത്രമുണ്ട്. മുൻ കണക്കുകളിലെ 79-80 ശതമാനം എന്ന നിലവാരത്തിൽ നിന്നും ഇത്തവണ 76 ശതമാനത്തിലേക്ക് പോളിങ് താഴ്ന്നു. 2015ൽ 81.5 ശതമാനം പോളിങ് ഉണ്ടായിരുന്ന വയനാട്ടിൽ 2020ൽ അത് 79.5 ശതമാനമായി കുറഞ്ഞിരുന്നു. രണ്ട് വർഷങ്ങളിലും താരതമ്യേന ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്.