കെ റെയിലല്ല ; കേരളത്തിന് ഇനി ഇ .ശ്രീധരൻ്റെ പാത മതിയെന്ന് കേന്ദ്രം

കെ റെയിലല്ല ; കേരളത്തിന് ഇനി ഇ .ശ്രീധരൻ്റെ പാത മതിയെന്ന് കേന്ദ്രം

കോഴിക്കോട്: കേരള സർക്കാരിൻ്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളി. കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം  ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി.ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്‌ടാവ് ഇ. ശ്രീധരൻ്റെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ. ഡിഎംആർസിയുടെ ഓഫിസ് ശ്രീധരൻ്റെ സ്വദേശമായ പൊന്നാനിയിൽ തുടങ്ങാനും ഒരുക്കങ്ങളായി.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ അതിവേഗപാത നിർമിക്കുകയാണ് ലക്ഷ്യം. 9 മാസത്തിനകം ഡിപിആർ പൂർത്തിയാക്കാമെന്ന് ഇ. ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് ഉറപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണയായത്. ജനജീവിതത്തെ പരമാവധി ബാധിക്കാത്ത തരത്തിൽ മേൽപാതയും തുരങ്കവും ഉപയോഗിച്ചുള്ളതാകും പാത. ജനുവരി 17നാണ് കേന്ദ്ര റെയിവേ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന് ഈ ശ്രീധരൻ  പറഞ്ഞു. ജനങ്ങൾക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കണമെന്നതാണ് കേന്ദ്രത്തിൻ്റെയും നിലപാട്.അതിന് അനുസരിച്ചുള്ള ഒരു പദ്ധതി രേഖയാണ് തയ്യാറാക്കുന്നത്. എത്ര സമയം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയും എത്ര തുക ചെലവ് വരും ഈ പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി സമർപ്പിക്കുമെന്ന് ഈ ശ്രീധരൻ പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊന്നാനിയിൽ ഓഫിസ് കണ്ടെത്തി. ഫെബ്രുവരി 1 മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കും. നിലവിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിൽ വലിയ തൃപ്തിയുണ്ടെന്നും ഈ ശ്രീധരൻ പറഞ്ഞു.

സംസ്ഥാന സർക്കാറിൻ്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ ഉപേക്ഷിച്ചെന്ന് പറയാൻ പിണറായി വിജയന് സാധിക്കില്ല. അതിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി നൂറ് കോടി രൂപയാണ് കേന്ദ്ര റെയിൽവെ മന്ത്രാലയം സംസ്ഥാന സർക്കാരിന് നൽകിയത്. പദ്ധതി ഉപേക്ഷിച്ചാൽ അത് തിരിച്ച് കൊടുക്കേണ്ടി വരും. രണ്ടാമത്തെ വലിയ പ്രശ്നം കേസുകൾ തിരിച്ചടിയാകുമെന്നതാണ്. നൂറിലേറെ കേസുകളാണ് കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമേ പദ്ധതി ഉപേക്ഷിച്ചാൽ സ്ഥലം വിട്ടു നൽകിയവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകും. അതും തിരിച്ചടിയാകുമെന്നും ഇ ശ്രീധരൻ മുമ്പ്   വ്യക്തമാക്കിയിരുന്നു.അനുമതി ലഭിച്ചാൽ ആറ് കൊല്ലം കൊണ്ട് പദ്ധതി പൂർത്തിയാക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആയിരിക്കും ആദ്യ പാത. പിന്നീടത് കാസർകോട്ടേക്കും നീട്ടും. 80,000 കോടിയാണ് ആദ്യഘട്ട ചെലവ് കണക്കാക്കിയത്. സമ്പൂർണ്ണമാകുമ്പോൾ അത് ഒരു ലക്ഷം കോടി രൂപയാകും. 25 കിലോമീറ്ററിനുള്ളിൽ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. കെ. റെയിലിൽ അത് 60 കിലോമീറ്റർ പരിധിയാണ്. കേരള സർക്കാരിന് ആത്മാർത്ഥത ഉണ്ടായാൽ പദ്ധതി നടപ്പാകുമെന്നും ഇ ശ്രീധരൻ .