ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ് : ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക്‌ ഭിക്ഷാടനത്തിനായി നിരവധിപേരെത്തുന്നു

 ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ് : ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക്‌ ഭിക്ഷാടനത്തിനായി നിരവധിപേരെത്തുന്നു

തിരുവനന്തപുരം : റമദാൻ മാസമായതോടെ  നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി.ഇവരില്‍ പലരും കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുതെന്നും സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ ഇവർ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞു വിടണമെന്നും പൊലിസ് അറിയിച്ചു.ഒരാഴ്ച്ചക്കിടയില്‍ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ ഇരെ സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം ഉണ്ടെന്നാണ് കണക്കുകള്‍.റമദാൻ മാസത്തില്‍ യാചിക്കാനും റമദാനില്‍ നോമ്പെടുത്തു അവശരായവരെ കീഴ്പ്പെടുത്തി കവർച്ച നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ്  പോലീസിൻ്റെ  കണ്ടെത്തിയത്.

വീട് പൂട്ടി യാത്ര പോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ 'Locked House Information'' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.

പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിൻ്റെ  നിരീക്ഷണത്തിലായിരിക്കും. യാത്ര പോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണെന്ന് അറിയിച്ചു.