സംസ്ഥാന സ്‌കൂൾ കലോത്സവം : വിശദ വിവരങ്ങൾ അറിയാം

സംസ്ഥാന സ്‌കൂൾ കലോത്സവം : വിശദ വിവരങ്ങൾ അറിയാം

തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണ കപ്പെടുത്ത് കണ്ണൂർ ജില്ല. 1028 പോയിൻ്റ് നേടിയാണ് കണ്ണൂരിൻ്റെ വിജയം. 1023 പോയിൻ്റ് നേടി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 1017 പോയിൻ്റ് നേടി കോഴിക്കോട് ജില്ലാ മൂന്നാം സ്ഥാനവും നേടി.അവസാന ദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മത്സരത്തിൽ 5 പോയിൻ്റിനാണ് ആതിഥേയരായ തൃശൂരിന് സ്വർണക്കപ്പ് നഷ്‌ടമായത്.അഞ്ച് ദിവസം നീണ്ടുനിന്ന കൗമാര കലകളുടെ മഹോത്സവത്തിന് ശേഷം സംസ്ഥാന കലോത്സവത്തിന് വടക്കുന്നാഥൻ്റെ തിരുമുറ്റത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ. മന്ത്രിമാരായ ആർ ബിന്ദു, എ കെ ശശീന്ദ്രൻ , കെ രാജൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , തൃശൂർ മേയർ നിജി ജസ്‌റ്റിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മോഹൻലാൽ വിജയികൾക്ക് സ്വർണക്കപ്പ് കൈമാറി.ഇതുവരെയില്ലാത്ത നിരവധി നല്ല നിമിഷങ്ങൾക്ക് വേദിയായാണ് 64-ാമത് കലോത്സവം തൃശൂരിൽ സമാപിച്ചത്. അപൂർവ രോഗം ബാധിച്ച കാസർകോടുള്ള സിയാ ഫാത്തിമയുടെ ആഗ്രഹ പ്രകാരം ഓൺലൈനായി പങ്കെടുക്കാൻ മന്ത്രി വി ശിവൻകുട്ടി അനുമതി നൽകിയത് മാനവികതയുടെ പ്രകാശന വേദിയായി കലോത്സവത്തെ മാറ്റി.അതോടൊപ്പം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ തുടർച്ചയായി നാലാം തവണയും എ ഗ്രേഡ് നേടിയ സച്ചുവിന് വീടുവച്ചു നൽകുമെന്ന പ്രഖ്യാപനവും 64-ാമത് സ്‌കൂൾ കലാ മാമാങ്കത്തിൻ്റെ മാറ്റുകൂട്ടി.പൊതുവിദ്യാഭ്യാസ വകുപ്പിന് ഒപ്പം പൊലീസ് - ആരോഗ്യ-അഗ്‌നിരക്ഷ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൃത്യതയാര്‍ന്നതും ആസൂത്രണമികവോടെയുമുള്ള ഏകോപനവുമാണ് പൂക്കളുടെ പേരു നൽകിയ 25 വേദികളിലായി ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത കലാമേളയെ കുറ്റമറ്റതാക്കിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംഘാടക സമിതി ചെയര്‍മാനും ജില്ലയുടെ ചുമതലയുമുള്ള റവന്യൂ മന്ത്രി കെ. രാജനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും എല്ലാ ദിവസവും കലോത്സവത്തിൻ്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മത്സരാര്‍ഥികളില്‍ നിന്നടക്കമുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി പ്രതിദിന അവലോകനയോഗങ്ങള്‍ ചേര്‍ന്നു. സമയക്രമം ഉറപ്പാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് മുന്‍കൈയെടുത്തത്.ഉത്തരവാദിത്വ കലോത്സവം എന്നതായിരുന്നു ഈ വർഷത്തെ കലോത്സവത്തിൻ്റെ ആപ്‌തവാക്യം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 13000 ത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.


ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല

ഒന്നാം സ്ഥാനം : കണ്ണൂർ-1028

രണ്ടാം സ്ഥാനം:തൃശൂർ -1023

മൂന്നാം സ്ഥാനം:കോഴിക്കോട്-1017

ഓവറോൾ ചാമ്പ്യൻഷിപ് സ്‌കൂൾ

ഒന്നാം സ്ഥാനം- ബി എസ് എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂൾ, ആലത്തൂർ, പാലക്കാട് 238

രണ്ടാം സ്ഥാനം- എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂർ പത്തനംതിട്ട - 157

മൂന്നാം സ്ഥാനം- എം ജി എം എച്ച് എസ് എസ് മാനന്തവാടി വയനാട് 136

എച്ച് എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്‌കൂൾ

മികച്ച സ്‌കൂൾ ഒന്നാംസ്ഥാനം :ബി. എസ്. എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ ആലത്തൂർ, പാലക്കാട് -110

മികച്ച രണ്ടാമത്തെ സ്‌കൂൾ :എൻ.എസ് ബോയ്‌സ് എച്ച്. എസ്. എസ് മാന്നാർ, ആലപ്പുഴ-95

മികച്ച മൂന്നാമത്തെ സ്‌കൂൾ :എസ്.വി. ജി. വി. എച്ച്. എസ്. എസ് കിടങ്ങന്നൂർ, പത്തനംതിട്ട -79


എച്ച് എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മികച്ച ജില്ല:


ഒന്നാം സ്ഥാനം:പാലക്കാട്-539

മികച്ച രണ്ടാമത്തെ ജില്ല: കോഴിക്കോട് -538

മികച്ച മൂന്നാമത്തെ ജില്ല: തൃശൂർ, കണ്ണൂർ -534

എച്ച് എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്‌കൂൾ


മികച്ച സ്‌കൂൾ ഒന്നാംസ്ഥാനം :ബി.എസ്. എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ ആലത്തൂർ, പാലക്കാട്-128

മികച്ച രണ്ടാമത്തെ സ്‌കൂൾ :എം.ജി.എം. എച്ച്.എസ്. എസ് മാനന്തവാടി, വയനാട് -106

മികച്ച മൂന്നാമത്തെ സ്‌കൂൾ :എസ്. വി.ജി. വി. എച്ച്.എസ്. എസ് കിടങ്ങന്നൂർ, പത്തനംതിട്ട -78

എച്ച് എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മികച്ച ജില്ല


ഒന്നാം സ്ഥാനം: കണ്ണൂർ-494

മികച്ച രണ്ടാമത്തെ ജില്ല: തൃശൂർ 489

മികച്ച മൂന്നാമത്തെ ജില്ല: കോഴിക്കോട് -479


അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് സ്‌കൂൾ


മികച്ച സ്‌കൂൾ ഒന്നാംസ്ഥാനം: മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് ഈരാറ്റുപേട്ട, കോട്ടയം (56)


മികച്ച രണ്ടാമത്തെ സ്‌കൂൾ: ഗവൺമെൻ്റ് എച്ച്.എസ്.എസ് കല്ലൂർ, ഇടുക്കി ( 50 )

മികച്ച മൂന്നാമത്തെ സ്‌കൂൾ : പി.എസ്.വി പി.എം എച്ച്.എസ്.എസ് ഇറവോൺ കോന്നി, പത്തനംതിട്ട - ( 49 )


അറബിക് കലോത്സവം ഓവറോൾ ജില്ല

മികച്ച ജില്ല ഒന്നാം സ്ഥാനം : കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ്, കോഴിക്കോട്, തിരുവനന്തപുരം, വയനാട്, കണ്ണൂർ (95)

മികച്ച ജില്ലാ രണ്ടാം സ്ഥാനം : മലപ്പുറം (93)

മികച്ച ജില്ല മൂന്നാം സ്ഥാനം : കോട്ടയം, ആലപ്പുഴ- (91)


സംസ്‌കൃതോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്


മികച്ച സ്‌കൂൾ (ഒന്നാം സ്ഥാനം):എം.എം.എച്ച്.എസ്. നാരിയംപാറ, ഇടുക്കി - 48

മികച്ച രണ്ടാമത്തെ സ്‌കൂൾ :ഡി. വി.വി.എച്ച്. എസ് എസ് കുമരനലൂർ, കോട്ടയം - 33

മികച്ച മൂന്നാമത്തെ സ്‌കൂൾ :ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, കാസർഗോഡ്-30, അസംപ്ഷൻ എച്ച് എസ് ബത്തേരി, വയനാട്-30

വിദ്യാധിരാജ വിദ്യ ഭവൻ ഇ. എം. എച്ച്. എസ് ആലുവ,എറണാകുളം-30,ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻ്ററി സ്‌കൂൾ, ആലത്തൂർ, പാലക്കാട്‌ -30, ഗവ. ഗേൾസ്‌ എച്ച്. എസ് എസ്. കോട്ടൻഹിൽ, തിരുവനന്തപുരം - 30

സംസ്‌കൃതോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല

മികച്ച ജില്ല (ഒന്നാമത്  ) : എറണാകുളം, കോഴിക്കോട്, മലപ്പുറം, പത്തനംത്തിട്ട, കൊല്ലം, കണ്ണൂർ, പാലക്കാട് (95)

മികച്ച രണ്ടാമത്തെ ജില്ല: കാസർകോഡ്, തിരുവനന്തപുരം, തൃശൂർ (93 )

മൂന്നാമത്തെ ജില്ല: ആലപ്പുഴ, കോട്ടയം (91)