കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: 10 അവാർഡുകൾ നേടി മഞ്ഞുമ്മൽ ബോയ്‌സ്

തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. വേടനാണ് മികച്ചഗാനരചയിതാവ് . മുംബൈ മലയാളി സെബാടോമിയാണ് മികച്ച ഗായിക .'നടന്ന സംഭവം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാര്‍. ജ്യോതിര്‍മയി(ബൊഗൈൻവില്ല), ദര്‍ശന രാജേന്ദ്രന്‍(പാരഡൈസ്), ടൊവിനോ(എആര്‍എം), ആസിഫ് അലി(കിഷ്കിന്ധ കാണ്ഡം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്. മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ , മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു. പ്രേമലു ആണ് ജനപ്രിയ സിനിമ .
ഏകദേശം 48 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയിൽ ഉണ്ടായിരുന്നത്, രണ്ടു ദിവസം മുൻപാണ് ജൂറിയുടെ സ്ക്രീനിങ് പൂർത്തിയായത്. 'പ്രേമലു' ആണ് ഏറ്റവും കൂടുതൽ ജനപ്രീതിയും കലാമേൻമയുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഗായകനായി ഹരിശങ്കറിനെ തെരഞ്ഞെടുത്തു. 'പ്രഭയായ് നിനച്ചതെല്ലാം' എന്ന ചിത്രത്തിലൂടെ പായൽ കപാഡിയ സ്ത്രീ-ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡിന് അർഹയായി. 'പാരഡൈസ്' എന്ന ചിത്രത്തിനാണ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചത്, അതിൻ്റെ അണിയറപ്രവർത്തകർക്ക് പ്രത്യേക പ്രശംസയും ലഭിച്ചിട്ടുണ്ട്.
സാങ്കേതിക, ഗ്രന്ഥ വിഭാഗങ്ങൾ: ഡബ്ബിങ് ആർട്ടിസ്റ്റ് വിഭാഗത്തിൽ സയനോര ഫിലിപ്പും ഭാസി വൈക്കവും പുരസ്‌കാരം പങ്കിട്ടെടുത്തു. 'എആർഎം' എന്ന ചിത്രത്തിലെ മികച്ച വിഷ്വൽ എഫക്‌ട്‌സിന് ജിതിൻ, അനിരുദ്ധ് മുഖർജി എന്നിവർ അവാർഡിന് അർഹരായി. മികച്ച മേക്കപ്പ്മാനായി റോണക്സ് സേവ്യറിനെ തെരഞ്ഞെടുത്തു. സിഎസ് മീനാക്ഷിയുടെ 'പെൺപാട്ട് താരകൾ' മികച്ച ചലച്ചിത്ര ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് സിനിമാ മേഖലയിലെ ശ്രദ്ധേയമായ നേട്ടമാണ്. ഡോ. വത്സൻ വാതുശേരിക്ക് 'മറയുന്ന നാലുകെട്ടുകളും മലയാള സിനിമയിൽ മാറുന്ന ഭാവുകത്വവും' എന്ന ലേഖനത്തിന് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
മികച്ച നേട്ടങ്ങൾ സ്വന്തമാക്കി മഞ്ഞുമ്മൽ ബോയ്‌സ്
ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത മഞ്ഞുമ്മൽ ബോയ്‌സ് ആഗോള ബോക്സ് ഓഫിസിൽ 200 കോടി കടന്നിരുന്നു. ജാൻ- എ- മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ഈ സർവൈവൽ ത്രില്ലർ 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളിൽ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം. കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന 'ഗുണാ കേവ്സി'നെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി പുറത്തുവിട്ട 2024ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിൽ ആദ്യത്തെ പത്ത് ചിത്രങ്ങളിൽ മഞ്ഞുമ്മൽ ബോയ്സും ഇടം നേടിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്.
- പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)
- മികച്ച വിഷ്വല്‍ എഫക്ട്സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം)
- നവാഗതസംവിധായകൻ ഫാസിൽ മുഹമ്മദ് - ഫെമിനിച്ചി ഫാത്തിമ
- ജനപ്രീതി ചിത്രം- പ്രേമലു
- നൃത്ത സംവിധാനം- സുമേഷ് സുന്ദർ(ബൊഗൈൻവില്ല)
- ഡബ്ബിങ് ആർട്ടിസ്റ്റ് - സയനോര ഫിലിപ്പ്(ബറോസ്)
- ഡബ്ബിങ് ആർട്ടിസ്റ്റ്- ഫാസി വൈക്കം(ബറോസ്)
- കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
- മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)
- കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല)
- ശബ്ദരൂപകല്‍പന- ഷിജിൻ മെൽവിൻ(മഞ്ഞുമ്മല്‍ ബോയ്സ്)
- സിങ്ക് സൗണ്ട് - അജയൻ അടാട്ട് (പണി)
- കലാസംവിധായകൻ - അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
- ചിത്രസംയോജകൻ സൂരജ് ഇ എസ് (കിഷ്കിന്ധാ കാണ്ഡം)
- പിന്നണി ഗായിക- സെബ ടോമി(അം അ)
- പിന്നണി ഗായകന്‍- ഹരി ശങ്കർ(എആര്‍എം)
- പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
- സംഗീത സംവിധയകൻ- സുഷിൻ ശ്യാം
- ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
- ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
- തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
- മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)
- സ്വഭാവനടി - ലിജോമോൾ (നടന്ന സംഭവം)
- സ്വഭാവ നടന്‍- സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം)
- സംവിധായകന്‍- ചിദംബരം(മഞ്ഞുമ്മല്‍ ബോയ്സ്)
- മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ
- മികച്ച ചിത്രം- മഞ്ഞുമ്മല്‍ ബോയ്സ്
- പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ജോതിർമയി ((ബൊഗൈൻവില്ല)
- പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്
- മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
- പ്രത്യേക ജൂറി പരാമര്‍ശം- ടൊവിനോ (എആര്‍എം)
- പ്രത്യേക ജൂറി പരാമര്‍ശം- ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
- മികച്ച നടന്‍- മമ്മൂട്ടി (ഭ്രമയുഗം)