'അകത്തോ പുറത്തോ '? : കണ്ണൂരിൻ്റെയും കെ .സുധാകരൻ്റെയും കാര്യം ഇന്നറിയാം

 'അകത്തോ പുറത്തോ '? : കണ്ണൂരിൻ്റെയും കെ .സുധാകരൻ്റെയും കാര്യം ഇന്നറിയാം

    കണ്ണൂർ : 'എംപിമാർ മത്സരിക്കേണ്ടതില്ല 'എന്ന കോൺ​ഗ്രസ് ഹൈക്കമാൻഡിൻ്റെ  നിലപാടിനു വിരുദ്ധമായി നിയമസഭാ തെരഞ്ഞെടുപ്പിൽ 'കണ്ണൂർ 'തനിക്കുവേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ.സുധാകരൻ എംപി യുടെ  കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വo ഇന്നൊരു തീരുമാനമെടുക്കും.

55 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തു വന്നതിനു പിന്നാലെ  നാളെ (ഇന്ന്)  ഡൽഹിയിൽ വച്ച്  മാധ്യമങ്ങളെ കാണുമെന്ന്  ഇന്നലെ  അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കില്ലെന്നു ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ്  നിർണായക വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്   സുധാകരനോട് അടുത്തു നിൽക്കുന്ന പ്രധാനപ്പെട്ട നേതാക്കളുമായും അനുയായികളുമായും കൂടിയാലോചിച്ചാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രം​ഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്.അടൂർ പ്രകാശും, ഷാഫിപറമ്പിലും മത്സരസന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു    


കണ്ണൂരിൽ  പന്തം കൊളുത്തി പ്രകടനo

കണ്ണൂരിൽ കെ സുധാകരൻ അനുകൂലികൾ പന്തം കൊളുത്തി പ്രകടനവുമായി തെരുവിലിറങ്ങി. കെ സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെടുക്കൊണ്ടായിരുന്നു ഡിസിസി പരിസരത്ത് നിന്ന് പ്രകടനം സംഘടിപ്പിച്ചത്. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്'- എന്നെല്ലാം മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു രാത്രിയിലെ പന്തം കൊളുത്തി പ്രകടനം.സുധാകരനെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതോടെ കണ്ണൂരിലെ വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലും നിറയെ സുധാകരൻ അനുകൂല ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. 'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്നാണ് ഫ്ലക്സുകളിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.നേരത്തെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കെ സുധാകരനെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.എംപി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചു നിൽക്കുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്.