ആർ. രാജഗോപാലിൻ്റെ പരാതിയിൽ അന്വേഷണം ശക്തമാക്കി കൊൽക്കത്ത പൊലീസ്

ആർ. രാജഗോപാലിൻ്റെ പരാതിയിൽ അന്വേഷണം ശക്തമാക്കി കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത ആർ. രാജഗോപാലിൻ്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി കൊൽക്കത്ത പൊലീസ്. പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൊൽക്കത്ത പൊലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ടു.

വിഷയം എത്രയും വേഗം പരിഹരിക്കുമെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് (സ്പെഷ്യൽ ബ്രാഞ്ച്) അറിയിച്ചു. രാജഗോപാലിൻ്റെ  വിലാസത്തിലുള്ള പല വോട്ടർമാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും വോട്ടർ ഐഡി കാർഡ് പാസ്‌പോർട്ട് വെരിഫിക്കേഷന് പ്രധാനമാണെങ്കിലും, അത് മാത്രമാണ് മാനദണ്ഡമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കേരളത്തിലെ രാഷ്ട്രീയ നേതൃത്വം രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ നിന്നുള്ള പേര് നീക്കം ചെയ്തത് പാസ്‌പോർട്ട് പുതുക്കുന്നതിന് തടസ്സമായിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി.