യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റെയില്‍വേ ട്രാക്കില്‍ തള്ളി: കൊടിമരം ജോസ് പിടിയില്‍

യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റെയില്‍വേ ട്രാക്കില്‍ തള്ളി: കൊടിമരം ജോസ് പിടിയില്‍

എറണാകുളം :  കൊടുംക്രിമിനല്‍ കൊടിമരം ജോസ് പിടിയില്‍. കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോസിനെ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്ത് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റെയില്‍വേ ട്രാക്കില്‍ തള്ളിയശേഷം കവര്‍ച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്. സംഭവത്തില്‍ ജോസിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്.