കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ജില്ലാ കോഡിനേറ്റർ ആത്മഹത്യചെയ്തു.

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ  ജില്ലാ കോഡിനേറ്റർ ആത്മഹത്യചെയ്തു.

എറണാകുളം : കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്ററും വൈറ്റില ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ പിവി ജെയിനെ  കൊച്ചിയിലെ ഓഫീസിൽ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം സ്വദേശിയാണ്. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണ്  മരിക്കാൻ തീരുമാനിച്ചതെന്ന്  ആത്മഹത്യാ കുറിപ്പിലുണ്ടെന്ന്  പൊലീസ് അറിയിച്ചു.ജീവന് ഭീഷണിയുണ്ടെന്ന് ജെയിന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു ജെയിന്‍ പരാതി നല്‍കിയിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമേശി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.