Keralam
കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ നാളെ മുതല്‍ കോഴിക്കോടും ഓടി തുടങ്ങും

കോഴിക്കോട് : തിരുവനന്തപുരത്തും മൂന്നാറിലും തൃശൂരുമൊക്കെയായി വന്‍ ജനപ്രീതി നേടിയ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ഇനി കോഴിക്കോടും. നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ തുറന്ന ആകാശത്തിന്‍ കീഴില്‍ ആസ്വദിക്കാനുള്ള അതുല്യമായ അനുഭവമാണ് ഈ സര്‍വീസ് യാത്രക്കാര്‍ക്ക് സമ്മാനിക്കുക.
നാളെ രാവിലെ 9 മണിക്ക് പുതിയ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ സന്നിഹിതരായിരിക്കും.മുകള്‍വശം തുറന്നു കിടക്കുന്ന ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസാണ് സിറ്റി റൈഡിനായി എത്തുക. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് കമ്പനിയുടെ ഇലക്ട്രിക് ബസാണ് ഇതിനായി കോഴിക്കോട്ടേക്ക് എത്തിയത്.