കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം നാളെ

കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം നാളെ

കണ്ണൂർ: ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരിക്കെ കൊലചെയ്യപ്പെട്ട മൊകേരി കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം നാളെ(തിങ്കൾ ). രാവിലെ 8 മണിക്ക് മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് 9 മണിക്ക് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്ക് നടക്കും.രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സമ്പർക്ക പ്രമുഖ് എൻ സി ടി രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തും.ഭാരതീയ ജനതാ യുവമോർച്ച നേതൃത്വത്തിൽ പാനൂർ ടൗണിൽ വൈകുന്നേരം 4 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും.ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ബലിദാന ദിനാചരണത്തോടനുബന്ധിച്ച് പൊലീസും ജാഗ്രതയിലാണ്.