സ്ഥിരവരുമാനം ലക്ഷ്യമാക്കി കുടുംബശ്രീ: വീടുകൾ തോറും ഉത്‌പന്നങ്ങളെത്തിക്കാൻ 25,000 സോഷ്യൽ സെല്ലർമാർ

സ്ഥിരവരുമാനം ലക്ഷ്യമാക്കി  കുടുംബശ്രീ: വീടുകൾ തോറും ഉത്‌പന്നങ്ങളെത്തിക്കാൻ  25,000 സോഷ്യൽ സെല്ലർമാർ

കോഴിക്കോട്: ഉത്‌പന്നങ്ങൾ വീടുകളിൽ എത്തിക്കാൻ സോഷ്യൽ സെല്ലർമാരെ നിയോഗിച്ച് കുടുംബശ്രീ. ഓരോ സിഡിഎസിൻ്റെ കീഴിലുള്ള അയൽക്കൂട്ടങ്ങളിൽനിന്നായി 25,000ൽ പരം സോഷ്യൽ സെല്ലർമാർ നവംബർ ഒന്നു മുതൽ ജില്ലയിൽ രംഗത്തിറങ്ങും. ഇവർക്ക് നേതൃത്വം നൽകാൻ ഓരോ സിഡിഎസിലും ഓരോ സ്വാശ്രയ മെൻ്റർമാരെയും നിയമിക്കും.വിൽപനയ്ക്ക് അനുസരിച്ച് ഇവർക്ക് കമ്മിഷനും നൽകും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്വാശ്രയ ഗ്രാമം കാമ്പയിനിൻ്റെ ഭാഗമായി കാൽ ലക്ഷത്തിലധികം സ്ത്രീകൾക്ക് പദ്ധതിയിലൂടെ സ്ഥിരവരുമാനം ലഭ്യമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പിസി കവിത ഇടിവി ഭാരതിനോട് പറഞ്ഞു. വിറ്റുവരവ് വർധിപ്പിക്കുക, അതിലൂടെ കൂടുതൽ പേർക്ക് വരുമാനം ഉണ്ടാക്കുക ഇതുതന്നെയാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പിൻ്റെ ലക്ഷ്യം. 75 ലക്ഷം മുതൽ ഒരു കോടി വരെയാണ് ജില്ലയിലെ കുടുംബശ്രീയുടെ മാസവിറ്റുവരവ്.സോഷ്യൽ സെല്ലർമാർ കൂടി രംഗത്തിറങ്ങുന്നതോടെ ഇത് വർധിക്കും. ഹോം സർവീസ് നിലവിലുണ്ടെങ്കിലും കച്ചവടത്തിന് നിയോഗിക്കപ്പെട്ടവർ വീട്ടിലെത്തി ഓർഡർ സ്വീകരിച്ച് അപ്പോൾ തന്നെ സാധനങ്ങൾ കൈമാറുന്ന രീതിയാണ്. എന്നാൽ സോഷ്യൽ സെല്ലർമാർ രംഗത്തിറങ്ങുന്നതോടെ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതും ഓർഡർ എടുക്കുന്നതും നേരത്തെ തന്നെ നടക്കും. ഓർഡർ അനുസരിച്ച് പിന്നാലെ ഉത്പന്നങ്ങൾ വിതരണം ചെയ്താൽ മാത്രം മതിയാകും. ഒരു പരിധിവരെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതുകൂടിയാണ് പുതിയ ചുവടുവയ്പ്.ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് അടുത്ത ദിവസം തൊട്ടുതന്നെ പരിശീലനം നൽകും. കാറ്റലോഗും സ്‌മാർട്‌ഫോണും ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. അതിന് സോഷ്യൽ സെല്ലർമാരെ പ്രാപ്തരാക്കുമെന്ന് പിസി കവിത പറഞ്ഞു. നിത്യോപയോഗ സാധനങ്ങളായ നൂറിൽപരം ഉത്പന്നങ്ങളാണ് കുടുംബശ്രീ വിതരണം ചെയ്യുന്നത്. ജില്ലയിലെ 60,000ത്തി