മുന്‍ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ഷൂ എറിഞ്ഞ അഭിഭാഷകനെ അഭിഭാഷകർ ചെരുപ്പൂരി അടിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ഷൂ ഊരി എറിഞ്ഞ അഭിഷാകനെ ചെരുപ്പൂരി അടിച്ചു. ഒരു കൂട്ടം അഭിഭാഷകരാണ് രാകേഷ് കിഷോറിനെ കയ്യേറ്റം ചെയ്‌തത്. ഡല്‍ഹിയിലെ കർക്കടുവയിലെ കോടതി വളപ്പില്‍ വച്ചാണ് സംഭവം. പിന്നാലെ കയ്യേറ്റം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആക്രമണത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല.ഒക്‌ടോര്‍ ആറിന് രാവിലെയായിരുന്നു കോടതി മുറിയില്‍ വച്ച് അന്നത്തെ ചീഫ് ജസ്‌റ്റിസ് ഗവായിയെ രാകേഷ് കിഷോർ ഷൂ എറിയുന്നത്. മധ്യപ്രദേശിലെ ഖജുരാഹോയിൽ വിഷ്‌ണു വിഗ്രഹം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം.സനാതന ധർമ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞത് എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അഭിഭാഷകനെ കോടതി മുറിയിൽ നിന്നും പുറത്താക്കി.
ശേഷം, അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. ഖജുരാഹോയിലെ വിഷ്‌ണു വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് "അത് ദൈവത്തോട് പോയി പറയൂ" എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസിനു നേരെ ആക്രമണ ശ്രമം ഉണ്ടായത്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം വളരെ അപൂർവമായ ഒന്നായിരുന്നു.ഈ സംഭവത്തിന് ശേഷം അഭിഭാഷക സംഘടനകൾ സുപ്രീം കോടതിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് വികാസ് സിങ് രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാൻ അനുമതി തേടിയിരുന്നു. അതേസമയം ഷൂ എറിഞ്ഞ സംഭവം അവഗണിക്കാൻ കഴിയില്ലെന്ന് വികാസ് സിങ് പറഞ്ഞു. തനിക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഖേദമില്ലെന്ന് കിഷോര്‍ പ്രതികരിച്ചിരുന്നു.ഒരു അഭിഭാഷകൻ എന്ന നിലയിൽ, കോടതി മുറിയിൽ പാലിക്കേണ്ടുന്ന മര്യാദകളുടെയും തൊഴിൽപരമായ പെരുമാറ്റച്ചട്ടങ്ങളുടെയും ഗുരുതരമായ ലംഘനമായാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ഈ സംഭവത്തെ വിലയിരുത്തിയത്. ഈ പ്രവൃത്തിയെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും പവിത്രതയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമായാണ് നിയമ സമൂഹവും വിവിധ രാഷ്ട്രീയ പാർട്ടികളും വിശേഷിപ്പിച്ചത്.