കേരളപ്പിറവി : സൗഹൃദങ്ങൾക്ക് ആശംസകൾ പങ്കുവെക്കാം

കേരളപ്പിറവി : സൗഹൃദങ്ങൾക്ക് ആശംസകൾ പങ്കുവെക്കാം

 ഭാഷയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 69 വർഷം.മലയാളികളെ സംബന്ധിച്ച് ഇതൊരു ആഘോഷം മാത്രമല്ല, വികാരമാണ്. സ്വന്തം നാടിനോടും മണ്ണിനോടുമുള്ള സ്‌നേഹം. കൂടെയുള്ളവൻ ഒന്ന് കാലിടറിയാൽ കൈ പിടിച്ച് കയറ്റുന്ന മനോഭാവം. കേരളം കണ്ട പ്രതിസന്ധികളിലെല്ലാം നമ്മളത് കണ്ടതാണ്. അവിടെ മതവും ജാതിയും ഒന്നുമില്ല. അത് തന്നെയാണ് ഒരുപക്ഷെ മലയാളക്കരയെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കി നിർത്തുന്നതും.

സൗഹൃദങ്ങൾക്ക് ആശംസകൾ പങ്കുവെക്കാം 

  • കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്... എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.
    • സഹ്യസാനു ശ്രുതി ചേർത്തുവച്ച മണിവീണയാണെൻ്റെ കേരളം... ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ!
    • മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്ത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ. നമ്മുടെ മലയാള ഭാഷയുടെ ഈ മഹത്വം എന്നും നിലനിൽക്കട്ടെ. കേരളപ്പിറവി ആശംസകൾ.
    • മതേതരത്വവും സാഹോദര്യവും നിറഞ്ഞ എൻ്റെ പ്രിയ കേരളത്തിന് ഒരായിരം കേരളപ്പിറവി ആശംസകൾ!
    • കലയും കവിതയും തനിമയും പ്രകൃതിയും ചേർന്ന മലയാളമണ്ണിന് പിറന്നാൾ മധുരം. ഏവർക്കും കേരളപ്പിറവി ആശംസകൾ!
    • ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.
    • നന്മയുടെയും സ്നേഹത്തിന്റെയും പ്രകാശമായി കേരളം എന്നെന്നും നിലനിൽക്കട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!
    • ദൈവത്തിൻ്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്ന നമ്മളെത്ര ഭാഗ്യവാന്മാര്‍, വർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!