സ്വർണം പോലെ വെള്ളി വിലയിലും വൻകുതിപ്പ് :ദീപാവലിക്ക് വില ഇനിയും കൂടും?

സ്വർണം പോലെ വെള്ളി വിലയിലും വൻകുതിപ്പ് :ദീപാവലിക്ക്  വില ഇനിയും കൂടും?

ന്യൂഡൽഹി: സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വില അനുദിനം കുതിക്കുകയാണ്. എങ്കില്‍ പോലും ദീപാവലി പോലുള്ള ഉത്സവ സീസണുകളില്‍ സ്വര്‍ണവും വെള്ളിയും വാങ്ങാനുള്ള തിടുക്കത്തിലാണ് പലരും. വർഷം മുഴുവൻ ഐശ്വര്യം ലഭിക്കാനും വലിയ നിക്ഷേപം എന്ന നിലയ്ക്കാണ് പലരും ഇതിനെ കാണുന്നത്.ബാറുകളും തങ്കക്കട്ടികളും കോയിനുകളുമായും ഇടിഎഫ് വഴിയും സ്വർണം വാങ്ങുന്നവരുമുണ്ട്. അക്ഷയ തൃതീയ കഴിഞ്ഞാല്‍ ദീപാവലിക്കാണ് ആളുകള്‍ കൂടുതലായും സ്വര്‍ണം വാങ്ങുന്നത്. ഡിമാന്‍റ് വര്‍ധിച്ചതോടെ സ്വര്‍ണത്തിന്‍റെ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ വില വര്‍ധിക്കുന്നത് നാം കാണുന്നത്. ഇന്നത്തെ വില  നോക്കുകയാണെങ്കില്‍ സ്വർണം 1,32,294 രൂപയിലും വെള്ളി 1,70,415 രൂപയിലും എത്തി നില്‍ക്കുകയാണ്.അതേസമയം ആഗോള വിപണിയിലെ ആവശ്യകതയും വിലക്കയറ്റവും കൂടി വെള്ളിയുടെ മൂല്യം റെക്കോർഡ് ഉയരത്തിലെത്തുമെന്നാണു വിപണി നിരീക്ഷകര്‍ പ്രവചിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയില്‍ ലഭ്യത കുറവ്, ഉത്സവ സീസണിലെ ഉയര്‍ന്ന ഡിമാന്‍ഡ്, സുരക്ഷിതമായ നിക്ഷേപം എന്നീ കാരണത്താല്‍ തന്നെ അടുത്ത ദീപാവലിയോടെ സ്വര്‍ണം 1.5 രൂപയിലും വെള്ളയുടെ വില 2 ലക്ഷം രൂപയിലും എത്തുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഇതോടെ വിപണി നിരക്ക് ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്..

എങ്കില്‍ പോലും ദീപാവലിക്ക് ശേഷം അഞ്ചു മുതല്‍ 10 ശതമാനം വരെ വില ഇടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.അതേസമയം, വെള്ളി വില വെള്ളിയാഴ്ച 6% വരെ ഇടിഞ്ഞു, ആറ് മാസത്തിനിടയിലെ ഒറ്റ ദിവസത്തിലെ ഏറ്റവും വലിയ ഇടിവാണിത്. വിലയേറിയ ഇത്തരം ലോഹങ്ങളുടെ നിരക്ക് ഇടിഞ്ഞിട്ടുണ്ടെങ്കിലും വെള്ളിയുടെ വില അല്‍പം വീണ്ടെടുത്തു. പക്ഷേ ഇപ്പോഴും 4.7% ത്തിലേക്ക് ക്ലോസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.