ലയൺസ് റെയിൻബോ ഫെസ്റ്റിവൽ 'ഏപ്രിൽ 17 മുതൽ ഏപ്രിൽ 21 വരെ നവിമുംബൈയിൽ

ലയൺസ് റെയിൻബോ ഫെസ്റ്റിവൽ 'ഏപ്രിൽ 17 മുതൽ ഏപ്രിൽ 21 വരെ നവിമുംബൈയിൽ

നവിമുംബൈ: കേരളമുൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാസാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുത്തികൊണ്ടുള്ള  'ലയൺസ് റെയിൻബോ ഫെസ്റ്റിവൽ 'ഏപ്രിൽ 17 മുതൽ ഏപ്രിൽ 21 വരെ ഭൂമി പുത്ര, കോപ്പർഖൈറെനയിൽ (പ്ലോട്ട് നമ്പർ 20, സെക്ടർ 23, കോപ്പർഖൈർന  (ഭൂമി പുത്ര മൈതാനത്തിന് അടുത്ത്)യിൽ നടക്കും . ഏപ്രിൽ 17ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഫെസ്റ്റിവൽ ആരംഭിക്കും. 

പ്രധാന പരിപാടികൾ :

  •  ഏപ്രിൽ 18: ഫാഷൻ ഷോ (പാശ്ചാത്യ, ഇന്ത്യൻ, പ്രാദേശിക തീമുകൾ)
  • ഏപ്രിൽ 19: ഓർക്കസ്ട്ര
  •  ഏപ്രിൽ 20: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക പരിപാടി
  • ഏപ്രിൽ 21: കരോക്കെ നൈറ്റ്


ഏപ്രിൽ 17 മുതൽ ഏപ്രിൽ 21വരെ വൈകുന്നേരം  4 മണിമുതൽ രാത്രി10 മണിവരെയാണ് പരിപാടികൾ നടക്കുക എന്ന് 'റെയിൻബോ കൾച്ചറൽ ആൻഡ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ' സെക്രട്ടറി ലയൺ ശശി ദാമോദരൻ അറിയിച്ചു.