‘ലിറ്റ്മസ് 25’ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ
എറണാകുളം :ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനം ‘ലിറ്റ്മസ് 25’ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. പരിപാടിയില്‍ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഇടയ്ക്ക് പരിപാടി നിര്‍ത്തിവെച്ചു. രാവിലെ 11 മണിയോടെ പൊലീസ് എത്തി സമ്മേളനം നിര്‍ത്തിവെപ്പിക്കുകയും, പരിശോധന നടത്തുകയുമായിരുന്നു. രവിചന്ദ്രനും ശ്രീജിത്ത് പണിക്കറും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെയാണ് പരിപാടി നിര്‍ത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത് .പരിപാടിയിലേക്ക് ഒരാള്‍ തോക്കുമായി കടന്നുവെന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇടയ്ക്ക് പരിപാടി നിർത്താൻ കാരണമായത് . തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്‌റ്റേഡിയത്തിന് അകത്ത് പരിശോധന നടത്തി. ഉച്ചയ്ക്ക് ശേഷം പരിപാടിയില്‍ എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ പങ്കെടുക്കാനിരിക്കെയാണ് സംഭവങ്ങൾ അരങ്ങേറിയത്. അൽപ്പസമയത്തിനകം പരിപാടി പുനരാരംഭിച്ചു.


