തദ്ദേശ തിരഞ്ഞെടുപ്പ് :തിരുവനന്തപുരം നഗരസഭയിലെ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം നഗരസഭയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പ്രതിനിധിയായ മുടവൻ മുഗൾ വാർഡ് ഇത്തവണ ജനറൽ വാർഡായി തിരഞ്ഞെടുത്തു.അതേസമയം ഡെപ്യൂട്ടി മേയർ പി കെ രാജു പ്രതിനിധിയായ പട്ടം വാർഡ് വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീ സംവരണ വാർഡാകും. തിരുവനന്തപുരം സ്വരാജ് ഭവനിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിന് ശേഷം 46 വനിതാ വാർഡുകളും 5 പട്ടിക ജാതി സ്ത്രീ സംവരണ വാർഡുകളും 4 പട്ടിക ജാതി സംവരണ വാർഡുകളും തിരഞ്ഞെടുത്തു.101 വാർഡുകളുള്ള കേരളത്തിലെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമായ തിരുവനന്തപുരം നഗരസഭയിൽ ബാക്കി 40 വാർഡുകളും ജനറൽ വാർഡുകളാണ്. വാർഡ് വിഭജനത്തിന്‍റെ ഭാഗമായി മുൻപുണ്ടായിരുന്ന മുല്ലൂർ, കോട്ടപ്പുറം, കുര്യാത്തി, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, മുട്ടത്തറ, പാൽകുളങ്ങര, ശംഖുമുഖം, പി ടി പി നഗർ വാർഡ് പ്രദേശങ്ങളിൽ മറ്റു വാർഡുകളിൽ ചേരും. കാര്യവട്ടം, ചെങ്കോട്ടുകോണം, അലത്തറ, കുഴിവിള, ഗൗരീശപട്ടം, സൈനിക സ്കൂൾ, പാങ്ങാപ്പാറ, അമ്പലമുക്ക്, പോർട്ട് വാർഡ് വാർഡുകളാണ് ജനസംഖ്യാനുപാതികമായി നടത്തിയ വാർഡ് വിഭജനത്തിന് ശേഷം രൂപപ്പെട്ട പുതിയ വാർഡുകൾ.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ : ചന്തവിള, ചേങ്കോട്ടുകോണം, ചെമ്പഴന്തി, കാര്യവട്ടം, ശ്രീകാര്യം, അമ്പലമുക്ക്, കുടപ്പനക്കുന്ന്, നെട്ടയം, കുറവൻകോണം, നാലാഞ്ചിറ, ഇടവക്കോട്, മെഡിക്കൽ കോളജ്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പാളയം, വഴുതയ്‌ക്കാട്, ശാസ്തമംഗലം, തിരുമല, പൂജപ്പുര, വലിയശാല, പൊന്നുമംഗലം, നെടുങ്കാട്, കാലടി, കരുമം, പുഞ്ചക്കരി, വെങ്ങാന്നൂർ, ഹാർബർ, വെള്ളാർ, പൂന്തുറ, പുത്തൻപ്പള്ളി, അമ്പലത്തറ, കളിപ്പാൻകുളം, ബീമാപ്പള്ളി, വലിയതുറ, വള്ളക്കടവ്, ശ്രീവരാഹം, മണക്കാട്, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, വെട്ടുകാട്, കരിയ്ക്കകം, കടകംപള്ളി, അണമുഖം, ആക്കുളം, പള്ളിത്തുറ
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ : കാട്ടായിക്കോണം, പാങ്ങാപ്പാറ, ആറ്റുകാൽ, അലത്തറ, കുളത്തൂർ.
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി സംവരണ വാർഡുകൾ : കാച്ചാണി, പേരൂർക്കട, ആറന്നൂർ, ചെറുവയ്ക്കൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ ജനറൽ വാർഡുകൾ : കഴക്കൂട്ടം, ഉള്ളൂർ, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, മുട്ടട, പാതിരാപള്ളി, ചെട്ടിവിളാകം, കവടിയാർ, നന്ദൻകോട്, കുന്നുകുഴി, തൈക്കാട്, കാഞ്ഞിരംപാറ, തുരുത്തുംമൂല, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പാങ്ങോട്, വലിയവിള, ജഗതി, കരമന, മുടവൻമുഗൾ, തൃക്കണ്ണാപുരം, നേമം, പുന്നയ്ക്കാമുഗൾ, പാപ്പനംകോട്, എസ്റ്റേറ്റ്, മേലാങ്കോട്, പൂങ്കുളം, വിഴിഞ്ഞം, തിരുവല്ലം, കമലേശ്വരം, ചാല, ഫോർട്ട്, തമ്പാനൂർ, വഞ്ചിയൂർ, ചാക്ക, പേട്ട, കണ്ണന്മൂല, ആറ്റിപ്ര, പൗണ്ട്കടവ്
പുതിയ വാർഡുകളും ജനസംഖ്യയും:
കാര്യവട്ടം -8889
ചെങ്കോട്ടുകോണം -9073
അലത്തറ - 9157
കുഴിവിള - 8616
ഗൗരീശപട്ടം-8677
പോർട്ട് - 9106
കരുമം - 10299
സൈനിക് സ്കൂൾ -10,359
പാങ്ങാപ്പാറ - 8670
അമ്പലമുക്ക് - 8460