തദ്ദേശതെരഞ്ഞെടുപ്പ് : സ്ഥാനാർഥികൾ 75,644 ; പുരുഷന്മാരേക്കാൾ കൂടുതൽ വനിതകൾ; തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡർ സ്ഥാനാർഥി

തിരുവനന്തപുരം: 2025ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർഥികളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിൽ 39,609 വനിതകളും 36,034 പുരുഷന്മാരും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്‌ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്.വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശരാശരി വനിത സ്ഥാനാർഥി പ്രാതിനിധ്യം 52.36 ശതമാനമാണ്. കൊല്ലം (55.26%), ആലപ്പുഴ (54.62%), പത്തനംതിട്ട (53.82%) എന്നിവയാണ് വനിത സ്ഥാനാർഥി പ്രാതിനിധ്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ. ഗ്രാമപഞ്ചായത്ത് തലത്തിലാണ് ഏറ്റവും കൂടുതൽ വനിത സ്ഥാനാർഥികളുള്ളത്. ഗ്രാമപഞ്ചായത്തിൽ 52.79 ശതമാനവും മുനിസിപ്പാലിറ്റിയിൽ 52.05 ശതമാനവും കോർപറേഷനിൽ 52.27 ശതമാനവുമാണ് വനിത പ്രാതിനിധ്യം.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സ്ഥാനാർഥികളുടെ എണ്ണത്തിൽ 745 പേരുടെ വർധനയുണ്ടായി. 2020ൽ 74,899 സ്ഥാനാർഥികളായിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണ 48.45 ശതമാനമായിരുന്ന വനിത സ്ഥാനാർഥികളുടെ പ്രാതിനിധ്യം 2025ൽ 52 ശതമാനത്തിന് മുകളിലായി വർധിച്ചു. എന്നാൽ ജില്ലാ പഞ്ചായത്ത് തലത്തിൽ മാത്രം വനിത സ്ഥാനാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി. 2020ൽ 685 വനിതകളുണ്ടായിരുന്നത് 2025ൽ 602 ആയി കുറഞ്ഞപ്പോൾ, പുരുഷ സ്ഥാനാർഥികളുടെ എണ്ണം 594ൽ നിന്ന് 672 ആയി ഉയരുകയാണുണ്ടായത്. രണ്ട് തവണയും ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറം ആണ്. 2025ൽ 8,381 സ്ഥാനാർഥികളാണ് മലപ്പുറത്ത് മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർഥികളുള്ള ജില്ല വയനാടാണ്. ഇവിടെ 1,968 പേർ മത്സര രംഗത്തുണ്ട്.
തിരുവനന്തപുരം കോർപറേഷനിലെ പേട്ട വാർഡിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്; 11 പേർ. 16 വാർഡുകളിൽ ഒറ്റ സ്ഥാനാർഥി മാത്രം ഉണ്ടായിരുന്നതിനാൽ അവിടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോളജ് വാർഡാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ഗ്രാമപഞ്ചായത്ത് വാർഡ് (9 പേർ). ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലാണ് കൂടുതൽ സ്ഥാനാർഥികൾ (76 പേർ). ജില്ലാ പഞ്ചായത്തുകളിൽ മലപ്പുറത്താണ് കൂടുതൽ സ്ഥാനാർഥികൾ (126 പേർ). ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് (54 പേർ).
ഇത്തവണ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 25 വയസിൽ താഴെ പ്രായമുള്ള 1,183 പേരുണ്ട്. ഇത് ആകെ സ്ഥാനാർഥികളുടെ 1.56 ശതമാനം മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത പ്രായമായ 21 വയസ് മാത്രമുള്ള 149 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഇതിൽ 130 വനിതകളും 19 പുരുഷന്മാരുമാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ജില്ല തിരിച്ചുള്ള സ്ഥാനാർഥികളുടെ കണക്കുകൾ :
തിരുവനന്തപുരം (ആകെ: 6310)
ജില്ലാ പഞ്ചായത്ത്: വനിത- 49, പുരുഷൻ- 60
ബ്ലോക്ക് പഞ്ചായത്ത്: വനിത- 274, പുരുഷൻ- 272
ഗ്രാമപഞ്ചായത്ത്: വനിത- 2156, പുരുഷൻ- 2487
കോർപറേഷൻ: വനിത- 247, പുരുഷൻ- 237
മുനിസിപ്പാലിറ്റി: വനിത- 263, പുരുഷൻ- 264
ട്രാൻസ്‌ജെൻഡർ: 1
കൊല്ലം (ആകെ: 5615)
ജില്ലാ പഞ്ചായത്ത്: വനിത- 45, പുരുഷൻ- 53
ബ്ലോക്ക് പഞ്ചായത്ത്: വനിത- 254, പുരുഷൻ- 270
ഗ്രാമപഞ്ചായത്ത്: വനിത- 1914, പുരുഷൻ- 2450
കോർപറേഷൻ: വനിത- 97, പുരുഷൻ- 105
മുനിസിപ്പാലിറ്റി: വനിത- 186, പുരുഷൻ- 241
പത്തനംതിട്ട (ആകെ: 3549)
ജില്ലാ പഞ്ചായത്ത്: വനിത- 28, പുരുഷൻ- 26
ബ്ലോക്ക് പഞ്ചായത്ത്: വനിത- 164, പുരുഷൻ- 182
ഗ്രാമപഞ്ചായത്ത്: വനിത- 1465, പുരുഷൻ- 1245
മുനിസിപ്പാലിറ്റി: വനിത- 204, പുരുഷൻ- 235
ആലപ്പുഴ (ആകെ: 5395)
ജില്ലാ പഞ്ചായത്ത്: വനിത- 37, പുരുഷൻ- 43
ബ്ലോക്ക് പഞ്ചായത്ത്: വനിത- 269, പുരുഷൻ- 246
ഗ്രാമപഞ്ചായത്ത്: വനിത- 1823, പുരുഷൻ- 2246
മുനിസിപ്പാലിറ്റി: വനിത- 395, പുരുഷൻ- 336
കോട്ടയം (ആകെ: 5285)
ജില്ലാ പഞ്ചായത്ത്: വനിത- 47, പുരുഷൻ- 36
ബ്ലോക്ക് പഞ്ചായത്ത്: വനിത- 237, പുരുഷൻ- 252
ഗ്രാമപഞ്ചായത്ത്: വനിത- 2181, പുരുഷൻ- 1851
മുനിസിപ്പാലിറ്റി: വനിത- 361, പുരുഷൻ- 320
ഇടുക്കി (ആകെ: 3102)
ജില്ലാ പഞ്ചായത്ത്: വനിത- 29, പുരുഷൻ- 32
ബ്ലോക്ക് പഞ്ചായത്ത്: വനിത- 148, പുരുഷൻ- 162
ഗ്രാമപഞ്ചായത്ത്: വനിത- 1254, പുരുഷൻ- 1242
മുനിസിപ്പാലിറ്റി: വനിത- 114, പുരുഷൻ- 121
എറണാകുളം (ആകെ: 7374)
ജില്ലാ പഞ്ചായത്ത്: വനിത- 50, പുരുഷൻ- 58
ബ്ലോക്ക് പഞ്ചായത്ത്: വനിത- 300, പുരുഷൻ- 336
ഗ്രാമപഞ്ചായത്ത്: വനിത- 2248, പുരുഷൻ- 2579
കോർപറേഷൻ: വനിത- 161, പുരുഷൻ- 202
മുനിസിപ്പാലിറ്റി: വനിത- 690, പുരുഷൻ- 750
തൃശൂർ (ആകെ: 7284)
ജില്ലാ പഞ്ചായത്ത്: വനിത- 53, പുരുഷൻ- 60
ബ്ലോക്ക് പഞ്ചായത്ത്: വനിത- 367, പുരുഷൻ- 351
ഗ്രാമപഞ്ചായത്ത്: വനിത- 2861, പുരുഷൻ- 2450
കോർപറേഷൻ: വനിത- 108, പുരുഷൻ- 109
മുനിസിപ്പാലിറ്റി: വനിത- 434, പുരുഷൻ- 491
പാലക്കാട് (ആകെ: 6726)
ജില്ലാ പഞ്ചായത്ത്: വനിത- 58, പുരുഷൻ- 60
ബ്ലോക്ക് പഞ്ചായത്ത്: വനിത- 314, പുരുഷൻ- 318
ഗ്രാമപഞ്ചായത്ത്: വനിത- 2685, പുരുഷൻ- 2505
മുനിസിപ്പാലിറ്റി: വനിത- 380, പുരുഷൻ- 406
മലപ്പുറം (ആകെ: 8381)
ജില്ലാ പഞ്ചായത്ത്: വനിത- 55, പുരുഷൻ- 71
ബ്ലോക്ക് പഞ്ചായത്ത്: വനിത- 383, പുരുഷൻ- 436
ഗ്രാമപഞ്ചായത്ത്: വനിത- 2888, പുരുഷൻ- 3114
മുനിസിപ്പാലിറ്റി: വനിത- 741, പുരുഷൻ- 693
കോഴിക്കോട് (ആകെ: 6328)
ജില്ലാ പഞ്ചായത്ത്: വനിത- 50, പുരുഷൻ- 61
ബ്ലോക്ക് പഞ്ചായത്ത്: വനിത- 292, പുരുഷൻ- 312
ഗ്രാമപഞ്ചായത്ത്: വനിത- 2099, പുരുഷൻ- 2325
കോർപറേഷൻ: വനിത- 176, പുരുഷൻ- 150
മുനിസിപ്പാലിറ്റി: വനിത- 463, പുരുഷൻ- 400
വയനാട് (ആകെ: 1968)
ജില്ലാ പഞ്ചായത്ത്: വനിത- 31, പുരുഷൻ- 27
ബ്ലോക്ക് പഞ്ചായത്ത്: വനിത- 97, പുരുഷൻ- 92
ഗ്രാമപഞ്ചായത്ത്: വനിത- 657, പുരുഷൻ- 745
മുനിസിപ്പാലിറ്റി: വനിത- 157, പുരുഷൻ- 162
കണ്ണൂർ (ആകെ: 5472)
ജില്ലാ പഞ്ചായത്ത്: വനിത- 41, പുരുഷൻ- 52
ബ്ലോക്ക് പഞ്ചായത്ത്: വനിത- 234, പുരുഷൻ- 253
ഗ്രാമപഞ്ചായത്ത്: വനിത- 1970, പുരുഷൻ- 1823
കോർപറേഷൻ: വനിത- 98, പുരുഷൻ- 110
മുനിസിപ്പാലിറ്റി: വനിത- 427, പുരുഷൻ- 464
കാസർകോട് (ആകെ: 2855)
ജില്ലാ പഞ്ചായത്ത്: വനിത- 29, പുരുഷൻ- 33
ബ്ലോക്ക് പഞ്ചായത്ത്: വനിത- 150, പുരുഷൻ- 143
ഗ്രാമപഞ്ചായത്ത്: വനിത- 1126, പുരുഷൻ- 1041
മുനിസിപ്പാലിറ്റി: വനിത- 157, പുരുഷൻ- 176
സംസ്ഥാനത്താകെയുള്ള കണക്ക്
ജില്ലാ പഞ്ചായത്ത്: വനിത- 602, പുരുഷൻ- 672
ബ്ലോക്ക് പഞ്ചായത്ത്: വനിത- 3583, പുരുഷൻ- 3525
ഗ്രാമപഞ്ചായത്ത്: വനിത- 26168, പുരുഷൻ- 29262
കോർപറേഷൻ: വനിത- 859, പുരുഷൻ- 941
മുനിസിപ്പാലിറ്റി: വനിത- 5221, പുരുഷൻ- 4810
ട്രാൻസ്‌ജെൻഡർ: 1