തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് : 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് : 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

തിരുവന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള  തിരുവനന്തപുരം നഗരസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക  ബിജെപി  പ്രഖ്യാപിച്ചു . 67 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചത്. ബിജെപിയുടെ പ്രധാനപ്പെട്ട മുതിര്‍ന്ന കൗണ്‍സിലര്‍മാരെല്ലാം ഈ തെരഞ്ഞെടുപ്പിലും ജനവധി തേടി ഇറങ്ങുന്നുണ്ട്. പൂജപ്പുരയില്‍ മത്സരിച്ച ബിജെപിയുടെ സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ഇത്തവണ കൊടുങ്ങാനൂരില്‍ നിന്ന് ജനവിധി തേടും. ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും എം ആര്‍ ഗോപന്‍ നേമത്തും സ്ഥാനാര്‍ഥികളാകും. മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹി പദ്മിനി തോമസ് പാളയത്ത് സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രില്‍നിന്ന് ബിജെപിയില്‍ ചേര്‍ന്ന തമ്പാനൂര്‍ സതീഷ്, മഹേശ്വരന്‍നായര്‍ എന്നിവര്‍ക്കും ബിജെപി അവസരം കൊടുത്തിട്ടുണ്ട്.

സ്ഥാനാര്‍ഥി പട്ടിക:

  • തിരുമല - ദേവിമ പിഎസ്
    • തൃക്കണ്ണാപുരം - വിനോദ്കുമാര്‍ എം വി
    • പുന്നയ്ക്കാമുകള്‍ - കെ മഹേശ്വരന്‍ നായര്‍
    • പൂജപ്പുര - രാജലക്ഷ്മി റ്റി
    • കരമന - കരമന അജിത്
    • പാപ്പനംകോട് - നിറമണ്‍കര ഹരി
    • കരുമം - ആശാനാഥ് ജി എസ്
    • മേലാംകോട് - പാപ്പനംകോട് സജി
    • പൊന്നുമംഗലം - ശ്രീദേവി എസ് കെ
    • എസ്റ്റേറ്റ് - ആര്‍ അഭിലാഷ്
    • നേമം - എം ആര്‍ ഗോപന്‍
    • നെടുങ്കാട് - ബീന ആര്‍ സി
    • കാലടി - മഞ്ജു ജി എസ്
    • കമലേശ്വരം - വി ഗിരി
    • അമ്പലത്തറ - സിമി ജ്യോതിഷ്
    • തിരുവല്ലം - എസ് ഗോപകുമാര്‍
    • വെള്ളാര്‍ - സത്യവതി വി
    • പൂങ്കുളം - രതീഷ്
    • വഴുതക്കാട് - ലത ബാലചന്ദ്രന്‍
    • പാളയം - പദ്മിനി തോമസ്
    • തമ്പാനൂര്‍ - തമ്പാനൂര്‍ സതീഷ്
    • വലിയശാല - സൂര്യ ഷിജു
    • ചാല - എസ് കെ പി രമേശ്
    • മണക്കാട് - സരിത പി
    • ശ്രീകണ്ഠേശ്വരം - സുകന്യാ ഒ
    • പേട്ട - പി അശോക് കുമാര്‍
    • വള്ളക്കടവ് - ഗീത ദിനേശ്
    • പുത്തന്‍പള്ളി - ധന്യ ജെ
    • ബീമാപ്പള്ളി - സിന്ധു എം
    • വലിയതുറ - ജയാറാണി വില്‍ഫ്രഡ്
    • വെട്ടുകാട് - ഹില്‍ഡാ ജോര്‍ജ്
    • കൊടുങ്ങാനൂര്‍ - വി വി രാജേഷ്
    • നെട്ടയം - യമുന
    • വലിയവിള - വി ജി ഗിരികുമാര്‍
    • കാഞ്ഞിരംപാറ - സുമി എസ് എസ്
    • ശാസ്തമംഗലം - ആര്‍ ശ്രീലേഖ
    • കണ്ണമ്മൂല - അജിത് വി എസ്
    • കുന്നുകുഴി - കാവ്യാ എസ് എസ്
    • പട്ടം - അഞ്ജന
    • ഗൗരീശപട്ടം - രാധിക റാണി എം
    • കുറവന്‍കോണം - മിനിമോള്‍ ജി ബി
    • കുടപ്പനക്കുന്ന് - ഷീജാ ജെ
    • തുരുത്തുംമൂല - വി വിജയകുമാര്‍
    • പേരൂര്‍ക്കട - അനില്‍കുമാര്‍ റ്റി എസ്
    • പാങ്ങപ്പാറ - മോനിഷാ മോഹന്‍
    • ചെമ്പഴന്തി - അഞ്ചു ബാലന്‍
    • കാര്യവട്ടം - സന്ധ്യാറാണി എസ് എസ്
    • ചെങ്ങോട്ടുകോണം - അര്‍ച്ചന മണികണ്ഠന്‍
    • കഴക്കൂട്ടം - കഴക്കൂട്ടം അനില്‍
    • സൈനിക സ്കൂള്‍ - വി സുദേവന്‍ നായര്‍
    • ചന്തവിള - അനു ജി പ്രഭ
    • കാട്ടായിക്കോണം - രേഷ്മ രാജ്
    • ഞാണ്ടൂര്‍ക്കോണം- പ്രദീപ് കൂമാര്‍ എ
    • പൗഡിക്കോണം - ദീപുരാജ് ആര്‍ സി
    • ചെല്ലമംഗലം - ബിജയ് മോഹന്‍
    • ഇടവക്കോട് - സ്വാതി
    • മണ്ണന്തല - ചെമ്പഴന്തി ഉദയന്‍
    • നാലാഞ്ചിറ - ആനി ചാക്കോ
    • ഉള്ളൂര്‍ - അനില്‍കുമാര്‍ എസ്
    • അലത്തറ - കെ പി ബിന്ദു
    • ആറ്റിപ്ര - സുനില്‍ എസ് എസ്
    • കുഴിവിള - രാജേന്ദ്രന്‍ ബി
    • കുളത്തൂര്‍ - കാവ്യ സുനിചന്ദ്രന്‍
    • പൗണ്ട്കടവ് - എം പോള്‍
    • മെഡിക്കല്‍ കോളേജ് - ദിവ്യ എസ് പ്രദീപ്
    • വെങ്ങാനൂര്‍ - സിന്ധു രാജീവ്
    • പോര്‍ട്ട് - മുക്കോല പ്രഭാകരന്‍